BollywoodGeneralLatest News

അയാള്‍ എന്നെ കണ്ണുകൊണ്ട് മാനഭംഗപ്പെടുത്തി; അപമര്യാദയായി പെരുമാറിയ ആളുടെ വീഡിയോ പുറത്ത് വിട്ട് നടി

രണ്ട് സുരക്ഷാ ഉദ്യോസ്ഥര്‍ അവിടെ ഉണ്ടായിട്ടുപോലും ഞാന്‍ മാനഭംഗം ചെയ്യപ്പെടുന്നതു പോലെയാണ് എനിക്കു തോന്നിയത്

പൊതുസ്ഥലത്ത് വെച്ച്‌ തന്നോട് അപമര്യാദയായി പെരുമാറിയ ആളുടെ വീഡിയോ പുറത്ത് വിട്ട് ബോളിവുഡ് നടി ഇഷ ഗുപ്ത. സുഹൃത്തുക്കള്‍ക്കൊപ്പം ഡിന്നര്‍ കഴിക്കാന്‍ ഹോട്ടലില്‍ എത്തിയപ്പോഴുണ്ടായ സംഭവമാണ് ഇഷ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.

ഹോട്ടലിലെ ജീവനക്കാരന്‍ ഇഷയോട് മോശമായി പെരുമാറുകയായിരുന്നു. ”ഇയാള്‍ എന്നെ കണ്ണുകള്‍ കൊണ്ട് ബലാല്‍സംഗം ചെയ്യുകയാണ്, ആര്‍ക്കെങ്കിലും ഇയാളെ മനസിലായിട്ടുണ്ടെങ്കില്‍ വിവരമറിയിക്കണം” എന്ന ആവശ്യമറിയിച്ചാണ് വിഡിയോ ഷെയര്‍ ചെയ്തത്.

”എന്നെപ്പോലുള്ള ഒരാള്‍ പൊതുസ്ഥലത്ത് ഇത്തരം അനുഭവങ്ങള്‍ നേരിടുകയാണെങ്കില്‍ മറ്റു പെണ്‍കുട്ടികളുടെ അവസ്ഥ എന്തായിരിക്കും? രണ്ട് സുരക്ഷാ ഉദ്യോസ്ഥര്‍ അവിടെ ഉണ്ടായിട്ടുപോലും ഞാന്‍ മാനഭംഗം ചെയ്യപ്പെടുന്നതു പോലെയാണ് എനിക്കു തോന്നിയത്”, ഇഷ ട്വിറ്ററില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button