BollywoodLatest News

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് ആര്‍ട്ടിക്കിള്‍ 15 കാണാന്‍ രാഹുലെത്തി; വീഡിയോ വൈറല്‍

രാഹുല്‍ പോപ്കോണ്‍ കഴിക്കുന്നതും വിഡിയോയില്‍ കാണാം

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച ശേഷം രാഹുല്‍ നേരെയെത്തിയത് ആര്‍ട്ടിക്കിള്‍ 15 കാണാന്‍. ബുധനാഴ്ച വൈകിട്ട് പി.വി.ആര്‍ ചാണക്യ തീയറ്ററില്‍ ‘ആര്‍ട്ടിക്കിള്‍ 15’ എന്ന സിനിമകാണാനാണ് രാഹുല്‍ എത്തിയത്.

തെരഞ്ഞെടുപ്പില്‍ തോല്‍വി നേരിട്ടശേഷം സിനിമ കാണാന്‍ തീയറ്ററിലെത്തുന്ന ആദ്യ നേതാവല്ല രാഹുല്‍ ഗാന്ധി. ബി.ജെ.പിയുടെ ആദ്യ രൂപമായിരുന്ന ജനസംഘത്തിന്റെ ഭാഗമായിരുന്ന കാലത്ത് പാര്‍ട്ടിയുടെ തലവന്മാരായിരുന്ന എല്‍.കെ അദ്വാനിയും അടര്‍ ബിഹാരി വാജ്പേയുമാണ് തങ്ങള്‍ക്കേറ്റ തോല്‍വിയ്ക്ക് ശേഷം ഡല്‍ഹിയില്‍ സിനിമകാണാനായി എത്തിയത്. അതേസമയം സിനിമ തുടങ്ങാനായി മുന്നിലോട്ട് ചാഞ്ഞുകൊണ്ട് കാത്തിരിക്കുന്ന രാഹുലിനെ ആണ് വിഡിയോയില്‍ കാണുന്നത്. രാഹുല്‍ പോപ്കോണ്‍ കഴിക്കുന്നതും വിഡിയോയില്‍ കാണാം. ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ സമയത്തും രാഹുല്‍ ഗാന്ധി സിനിമ കാണുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു.

https://www.instagram.com/p/BzhZktNnUsg/

shortlink

Related Articles

Post Your Comments


Back to top button