BollywoodLatest News

94 കിലോ ഭാരമുള്ള പെണ്‍കുട്ടിയെ അന്ന് സ്റ്റേജില്‍ കണ്ട് ആളുകള്‍ കളിയാക്കി; സങ്കടപ്പെടുത്തുന്ന ഓര്‍മകളുമായി നടി രംഗത്ത്

അഭിനയം തലയ്ക്ക് പിടിച്ച് കൊളേജില്‍ പഠിക്കുന്ന സമയത്ത് നാടകം കളിക്കാന്‍ പോയിട്ടുണ്ട്

ബോളിവുഡിലേക്ക് അരങ്ങേറാനുള്ള തയാറെടുപ്പിലാണ് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെ സഹോദരി പുത്രി ഷര്‍മിന്‍ സേഗല്‍. താരം ചെറുപ്പത്തില്‍ ശരീരഭാരത്തിന്റെ പേരില്‍ അനുഭവിച്ച ബോഡി ഷെയ്മിങ്ങിനെക്കുറിച്ച് തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. അഭിനയിക്കാനുള്ള താല്‍പ്പര്യം പോലും ഉപേക്ഷിച്ചിരുന്നു എന്നാണ് ഷര്‍മിന്‍ പറയുന്നത്.

അഭിനയം തലയ്ക്ക് പിടിച്ച് കൊളേജില്‍ പഠിക്കുന്ന സമയത്ത് നാടകം കളിക്കാന്‍ പോയിട്ടുണ്ട്. എന്നാല്‍ 94 കിലോ ഭാരമുള്ള പെണ്‍കുട്ടിയെ സ്റ്റേജില്‍ കണ്ട് ആളുകള്‍ കളിയാക്കി ചിരിക്കാന്‍ തുടങ്ങി. കഴിവിനേക്കാള്‍ ബാഹ്യ സൗന്ദര്യത്തിന് പ്രാധാന്യം കൊടുക്കുന്നതിനാല്‍ ഈ ഗ്ലാമറസ് ലോകത്ത് അഭിനയത്രി ആയി എത്തുക എന്നത് പേടിപ്പിക്കുന്ന കാര്യമാണ് എന്നാണ് ഷര്‍മിന്റെ വാക്കുകള്‍. തുടര്‍ന്നാണ് ബന്‍സാലിയുടെ സിനിമയിലെ അണിയറ പ്രവര്‍ത്തകയായി ഷര്‍മിന്‍ എത്തിയത്. അഭിനയത്തോടുള്ള സ്നേഹം ബന്‍സാലിയില്‍ നിന്ന് താന്‍ ഒളിപ്പിച്ചു വെച്ചിരുന്നെന്നും എന്നാല്‍ അദ്ദേഹം അത് മനസിലാക്കി എടുക്കുകയായിരുന്നു എന്നുമാണ് ഷര്‍മിന്‍ പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button