Latest NewsMollywood

ലൂസിഫറിലെ ആ തകര്‍പ്പന്‍ രംഗം വന്ന വഴി

ലൂസിഫറിലെ ചെറിയ രംഗങ്ങള്‍ പോലും തിയേറ്ററുകളില്‍ വന്‍ കയ്യടി ലഭിച്ചിരുന്നു

തിയേറ്ററുകള്‍ ആഘോഷമാക്കിയ ചിത്രമായിരുന്നു ലൂസിഫര്‍. നടന്‍ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമെന്ന ഖ്യാതിയും ലൂസിഫറിനുണ്ട്. മോഹന്‍ലാല്‍ ഉള്‍പ്പെടെ മലയാള സിനിമയിലെ മുന്‍നിര താരങ്ങള്‍ പ്രധാനകഥാപാത്രത്തിലെത്തിയ ചിത്രം ബോക്‌സോഫീസ് ഇളക്കി മറിച്ചിരുന്നു. വന്‍ വാണിജ്യ വിജയമായിരുന്നു ചിത്രം നേടിയത്.

ലൂസിഫറിലെ ചെറിയ രംഗങ്ങള്‍ പോലും തിയേറ്ററുകളില്‍ വന്‍ കയ്യടി ലഭിച്ചിരുന്നു. തിയേറ്ററുകളില്‍ ആഘോഷമാക്കിയ ഒരു രംഗമായിരുന്നു പോലീസ് ഓഫീസറിന്റെ നെഞ്ചത്ത് ലാലേട്ടന്‍ ചവിട്ടുന്ന രംഗം. സ്റ്റീഫന്‍ നെടുമ്പള്ളിയെ അറസ്റ്റ് ചെയ്യാനായി എത്തുന്ന മയില്‍ വാഹനം എത്തുമ്പോഴാണ് ഈ രംഗം. ഈ രംഗത്തിന്റെ പിന്നാമ്പുറ ദൃശ്യങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട്. ആക്ഷന്‍ കൊറിയോഗ്രാഫറിന്റെ സഹായമില്ലാതെ സംവിധായകന്‍ പൃഥ്വിരാജ് തന്നെ ചിത്രീകരിച്ച രംഗമാണിത്.

shortlink

Related Articles

Post Your Comments


Back to top button