GeneralLatest NewsMollywood

താര കുടുംബത്തില്‍ നിന്നും ഒരാള്‍ കൂടി മലയാള സിനിമയിലേയ്ക്ക്!!

ഹൊറര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ ചിത്രത്തില്‍ ലാല്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

സിനിമാ മേഖലയില്‍ ഇപ്പോള്‍ താരമക്കളും സഹോദരങ്ങളും അരങ്ങുവാഴുകയാണ്. മലയാള സിനിമയിലേയ്ക്ക് ഒരു താര സഹോദരി കൂടി എത്തുന്നു. നടി അനു സിത്താരയ്ക്ക് പിന്നാലെ സഹോദരി അനു സ്വനാരയാണ് സിനിമയില്‍ ചുവട് വയ്ക്കാന്‍ ഒരുങ്ങുന്നത്.

സുരേഷ് ഉണ്ണിത്താന്‍ സംവിധാനം ചെയ്യുന്ന ക്ഷണം എന്ന ചിത്രത്തിലൂടെ അനു സ്വനാരയുടെ സിനിമാ പ്രവേശനം. മാതൃഭൂമി ഡോട് കോമാണ് ഇത് സംബന്ധമായ വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്.

ഹൊറര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ ചിത്രത്തില്‍ ലാല്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ദഷാന്‍ മൂവി ഫാക്ടറി, റോഷന്‍ പിക്‌ച്ചേഴ്‌സ് എന്നിവയുടെ ബാനറുകളില്‍ സുരേഷ് ഉണ്ണിത്താന്‍, റെജി തമ്ബി എന്നിവര്‍ ചേര്‍ന്നാണ് ക്ഷണം നിര്‍മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button