BollywoodGeneralLatest News

മാധ്യമപ്രവര്‍ത്തകനുമായി പരസ്യമായി തര്‍ക്കിച്ച് കങ്കണ; ഒടുവില്‍ സംഭവിച്ചത്

നിങ്ങള്‍ മണികര്‍ണികയെന്ന ചിത്രത്തെ അവഹേളിക്കുകയായിരുന്നു

മുംബൈ: ബോളിവുഡ് താരം കങ്കണ റണാവത്ത് മാധ്യമ പ്രവര്‍ത്തകനുമായി പരസ്യമായി തര്‍ക്കിച്ച് വിവാദത്തില്‍. വരാനിരിക്കുന്ന പുതിയ ചിത്രമായ ‘ജഡ്ജ്മെന്റല്‍ ഹെ ക്യാ’ യുടെ ഗാനങ്ങളുടെ റിലീസിങ് വേദിയില്‍ വച്ചാണ് താരം പിടിഐ മാധ്യമ പ്രവര്‍ത്തകനുമായി തര്‍ക്കിച്ചത്. താരത്തിന്റെ ആദ്യ സംവിധാന സംരംഭമായി മാറുകയും ചെയ്ത ‘മണികര്‍ണിക’ യുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉടലെടുത്തത്. പുതിയ ചിത്രവുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയപ്പോള്‍ അത് പൂര്‍ത്തിയാക്കാന്‍ സമ്മതിക്കാതെ തന്നെ കങ്കണ മാധ്യമപ്രവര്‍ത്തകനോട് കയര്‍ക്കുകയായിരുന്നു. മണികര്‍ണികയെ നിങ്ങള്‍ ചവറ്റുക്കുട്ടയിലേക്ക് എറിഞ്ഞതായും ഇത്രയും തരംതാഴ്ന്ന തരത്തില്‍ എങ്ങനെയാണ് ചിന്തിക്കാന്‍ കഴിയുന്നതെന്നും താരം പൊട്ടിത്തെറിച്ചു.

നിങ്ങള്‍ മണികര്‍ണികയെന്ന ചിത്രത്തെ അവഹേളിക്കുകയായിരുന്നു. ദേശ സ്നേഹവുമായി ബന്ധപ്പെട്ട സിനിമ എടുത്തതിന്റെ പേരില്‍ ഞാന്‍ തീവ്ര ദേശീയ വാദിയാണെന്ന് നിങ്ങള്‍ പ്രചരിപ്പിച്ചുവെന്നും കങ്കണ മാധ്യമപ്രവര്‍ത്തകനോട് പറഞ്ഞു. എന്നാല്‍ മണികര്‍ണികയെ കുറിച്ച് മോശമായൊന്നും താന്‍ ട്വീറ്റ് ചെയ്തിട്ടില്ലെന്ന് മാധ്യമപ്രവര്‍ത്തകന്‍ വ്യക്തമാക്കി. നിങ്ങള്‍ അധികാര സ്ഥാനത്തിരിക്കുന്നവരാണെന്നും എന്നുകരുതി ഒരു മാധ്യമ പ്രവര്‍ത്തകനെ ഭയപ്പെടുത്താമെന്ന് കരുതരുതെന്നും അയാള്‍ പ്രതികരിച്ചു. തുടര്‍ന്ന് തര്‍ക്കം നീളുകയായിരുന്നു. പിന്നീട് സംഘാടകരടക്കമുള്ളവര്‍ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button