CinemaGeneralLatest NewsMollywoodNEWS

ഈ പുസ്‌തകം കൈയ്യിൽ കിട്ടുമ്പോഴേക്കും ഞാൻ ചില സിനിമകൾ സ്പർശിച്ചിട്ടുണ്ടായിരുന്നു: അപൂര്‍വ അനുഭവം വെളിപ്പെടുത്തി രഘുനാഥ് പലേരി

വാനപ്രസ്ഥവും പിറവിയും എഴുതിയെ അതെ എഴുത്തുകാരന്‍ തന്നെ മേലെപറമ്പില്‍ ആണ്‍വീടും മഴവില്‍ക്കാവടിയും എഴുതുമ്പോള്‍ അത്ഭുതത്തോടെ മാത്രമേ നമുക്ക് അത് കണ്ടിരിക്കാന്‍ കഴിയൂ

രഘുനാഥ് പലേരി എന്ന എഴുത്തുകാരനെ മാറ്റി നിര്‍ത്തി കൊണ്ട് മലയാള സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്യാനേ കഴിയില്ല, കാരണം വൈവിധ്യമാര്‍ന്ന പലേരി രചനകള്‍ കൊണ്ട് സമ്പന്നമാണ് മലയാള സിനിമ, വാനപ്രസ്ഥവും പിറവിയും എഴുതിയെ അതെ എഴുത്തുകാരന്‍ തന്നെ മേലെപറമ്പില്‍ ആണ്‍വീടും മഴവില്‍ക്കാവടിയും എഴുതുമ്പോള്‍ അത്ഭുതത്തോടെ മാത്രമേ നമുക്ക് അത് കണ്ടിരിക്കാന്‍ കഴിയൂ. രഘുനാഥ് പലേരി സിനിമകള്‍ പോലെ തന്നെ വ്യത്യസ്തമാണ് രഘുനാഥ് പലേരിയുടെ ഫേസ്ബുക്ക് പോസ്റ്റുകളും, കഴിഞ്ഞ ദിവസം രഘുനാഥ് പലേരി പങ്കുവെച്ച ഒരു ഫേസ്ബുക്ക് പോസ്റ്റ്‌ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

രഘുനാഥ് പലേരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

സിനിമ തലയിൽ കയറിയ കാലം സിനിമ പഠിക്കാനായി എനിക്ക് ആദ്യ പുസ്തകം സമ്മാനിച്ചത് ഏട്ടന്റെ പ്രിയപ്പെട്ട ചങ്ങാതി ശ്രീ ശ്രീനിവാസൻ ആയിരുന്നു. ഛായാഗ്രഹണ കലയോട് അതിശക്തമായ പ്രണയം ഉണ്ടായിരുന്നു അദ്ദേഹത്തിന്. അദ്ദേഹത്തിന്റെ അമ്മയുടെ വാടക വീട്ടിൽ ആയിരുന്നു എത്രയോ വർഷങ്ങൾ ഞങ്ങൾ താമസിച്ചിരുന്നത്. ചങ്ങാത്തത്തിന്റെ അതിശക്തമായൊരു സഹജ ബന്ധം അക്കാലത്ത് ഞങ്ങൾ കുട്ടികളെ ഗാഢമായി ബന്ധിപ്പിച്ചിരുന്നു. ശ്രീനിയേട്ടൻന്ന് ഞാൻ വിളിച്ചിരുന്ന അദ്ദേഹത്തിന്റെ അനുജൻ ലോഹിതാക്ഷൻ എന്റെയും അരവിയേട്ടന്റെയും അനുജൻ അജിയുടെയും മനസ്സോട് അങ്ങേയറ്റം ചേർന്നു നിൽക്കുന്നൊരു കൂട്ടുകാരനാണ് ഇന്നും എന്നും.

ശ്രീനിയേട്ടൻ Pune Film Institute ൽ ചേർന്നു. മികച്ച വിദ്യാർത്ഥിയായിരുന്നു. തലയും മനസ്സും നിറയെ ഛായാഗ്രഹണം. പിന്നീട് ഇൻഡ്യയിലെ മികച്ച ഛായാഗ്രാഹകന്മാരിൽ ഒരാളായി വളരുമ്പോഴേക്കും അദ്ദേഹം അറിയപ്പെട്ടിരുന്നത് നിവാസ് എന്ന പേരിലാണ്.

ഛായാഗ്രഹണം
നിവാസ്.
സംവിധായകൻ ഭാരതിരാജയുടെ വലംകൈ.

അവരുടെ മികച്ച സൃഷ്ടികളിൽ ഒന്നായ “പതിനാറ് വയതിനിലേ..” തിയേറ്ററിൽ ഇരുന്ന് കാണുമ്പോൾ, നിവാസ് എന്ന പേരിന് കിട്ടിയ കൈയ്യടി ഇപ്പോഴും ഞാൻ കേൾക്കുന്നു. തിരശ്ശിലയിൽ വീഴുന്ന “ഓർവോ” യിലും “ഈസ്റ്റ്മാനി” ലും അദ്ദേഹം കൈവരിച്ച നേട്ടം അതുല്ല്യമാണ്. തമിഴ് സിനിമയിൽ അദ്ദേഹം പ്രേക്ഷകരുടെ പ്രശംസ വാനോളം പിടിച്ചു പറ്റി.
നിവസ് സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് “കല്ലുക്കുൾ ഈറം”.

പറഞ്ഞു വന്നത് അതൊന്നുമല്ല. അദ്ദേഹം എനിക്ക് സമ്മാനിച്ച ആദ്യ പുസ്തത്തെക്കുറിച്ചാണ്. EDWARD RALPH PINCUS രചിച്ച GUIDE TO FILM MAKING ക്യാമറ തിരഞ്ഞെടുക്കുന്നതു മുതൽ സിനിമ തിരശ്ശിലയിലേക്ക് തെറിപ്പിക്കുന്നതുവരെയുള്ള ഒരു കൈപ്പുസ്തകം എന്നു പറയാവുന്ന അക്കാലത്തെ ഒരു അത്ഭുത പുസ്തകം. ഈ പുസ്‌കം കൈയ്യിൽ കിട്ടുമ്പോഴേക്കും ഞാൻ ചില സിനിമകൾ സ്പർശിച്ചിട്ടുണ്ടായിരുന്നു.

ഈ പുസ്തകം ഇന്നും എന്റെ ഗുരുവാണ്.
ഇത് നിവാസ് സമ്മാനിച്ചതാണ്.

1938 ൽ ജനിച്ച EDWARD RALPH PINCUS ഒരു കർഷകനും കൂടിയായിരുന്നു. അദ്ദേഹത്തെക്കുറിച്ച് കൂടുതൽ അറിയാൻ വിക്കിപീഡിയ നോക്കുക. രസകരമാണ് അദ്ദേഹത്തിന്റെ ജീവിതവും സിനിമയും എല്ലാം.

shortlink

Related Articles

Post Your Comments


Back to top button