CinemaFilm ArticlesGeneralLatest NewsMollywoodNEWS

സത്യന്‍ അന്തിക്കാടിനോട് കൈകോര്‍ത്ത് മമ്മൂട്ടി: ഈ കുട്ടുകെട്ടിലെ വിജയചിത്രങ്ങളും പരാജയചിത്രങ്ങളും!!

മമ്മൂട്ടി സത്യന്‍ അന്തിക്കാട് ടീം ഇതുവരെ ഏഴ് സിനിമകളിലാണ് ഒന്നിച്ചിട്ടുള്ളത്

മോഹന്‍ലാല്‍ സത്യന്‍ അന്തിക്കാട് കോമ്പോ പോലെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് മമ്മൂട്ടി സത്യന്‍ അന്തിക്കാട് ടീം, മോഹന്‍ലാലുമായി ചേര്‍ന്ന് നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത സത്യന്‍ അന്തിക്കാടിന് മമ്മൂട്ടിയുമായി ചേര്‍ന്ന് വലിയ വിജയങ്ങള്‍ ഒരുക്കനായിട്ടില്ല, മമ്മൂട്ടി സത്യന്‍ അന്തിക്കാട് ടീമിന്റെ പുതിയ ചിത്രം മലയാള സിനിമയിലെ മഹാ വിജയമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകരും, സത്യന്‍ അന്തിക്കാട് പുതിയതായി പ്രഖ്യാപിച്ച മമ്മൂട്ടി ചിത്രത്തിന് തിരക്കഥ രചിക്കുന്നത് ഹിറ്റ് രചയിതാവായ ഇക്ബാല്‍ കുറ്റിപ്പുറമാണ്, ഒരു ഇന്ത്യന്‍ പ്രണയകഥ, ജോമോന്റെ സുവിശേഷങ്ങള്‍ തുടങ്ങിയ രണ്ടു ചിത്രങ്ങള്‍ ഇക്ബാല്‍ സത്യന്‍ അന്തിക്കാടിനായി എഴുതി നല്‍കിയിട്ടുണ്ട്.

മമ്മൂട്ടി സത്യന്‍ അന്തിക്കാട് ടീം ഇതുവരെ ഏഴ് സിനിമകളിലാണ് ഒന്നിച്ചിട്ടുള്ളത്, ശ്രീനിവാസന്‍ രചന നിര്‍വഹിച്ച് 1987-ല്‍ പുറത്തിറങ്ങിയ ‘ശ്രീധരന്റെ ഒന്നാം തിരുമുറിവ്’ എന്ന ചിത്രത്തിലൂടെയാണ് സത്യന്‍ മമ്മൂട്ടി ടീം ആദ്യമായി ഒന്നിക്കുന്നത്, സത്യന്‍ അന്തിക്കാട് ശ്രീനിവാസന്‍ ടീമിന്റെ സ്ഥിരം നര്‍മപാതയിലൂന്നി കഥ പറഞ്ഞ ചിത്രമായിരുന്നു ശ്രീധരന്റെ ഒന്നാം തിരുമുറിവ്, എന്നാല്‍ മറ്റു സത്യന്‍ ശ്രീനി ചിത്രം പോലെ വേണ്ടത്ര രീതിയില്‍ ഹിറ്റാകാതെ പോയ സിനിമയാണ് ‘ശ്രീധരന്റെ ഒന്നാം തിരുമുറിവ്’, 1989-ല്‍ വേണുനാഗവള്ളിയുടെ തിരക്കഥയില്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാട് ചിത്രമാണ്‌ ‘അര്‍ത്ഥം’, ബെന്‍ നരന്ദ്രേന്‍ എന്ന കഥാപാത്രമായി മമ്മൂട്ടി ബിഗ്സ്ക്രീനില്‍ നിറഞ്ഞ ചിത്രം അര്‍ഹിച്ച വിജയം സ്വന്തമാക്കിയിരുന്നു. എസ്എന്‍ സ്വാമി രചിച്ച ‘കളിക്കള’വും മമ്മൂട്ടി സത്യന്‍ ടീമിന്റെ ഹിറ്റ് സിനിമകളില്‍ ഒന്നായിരുന്നു, സത്യന്‍ അന്തിക്കാട് മമ്മൂട്ടി ലോഹിതദാസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഒരേയൊരു ചിത്രമാണ്‌ 1991-ല്‍ പുറത്തിറങ്ങിയ ‘കനല്‍കാറ്റ്’, നല്ല പ്രമേയമായിരുന്നിട്ടും തിയേറ്ററില്‍ വേണ്ടത്ര ശ്രദ്ധ നേടാതെ പോയ ചിത്രമായിരുന്നു കനല്‍കാറ്റ്.

1993-ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി സത്യന്‍ ശ്രീനിവാസന്‍ ടീമിന്റെ ‘ഗോളാന്തരവാര്‍ത്ത’യും ബോക്സോഫീസ് വിജയമായിരുന്നില്ല, എന്നാല്‍ 1995-ല്‍ പുറത്തിറങ്ങിയ ഫാസില്‍ രചന നിര്‍വഹിച്ച മമ്മൂട്ടി സത്യന്‍ അന്തിക്കാട് ടീമിന്റെ ‘നമ്പര്‍വണ്‍ സ്നേഹതീതീരം ബംഗ്ലൂര്‍ നോര്‍ത്ത്’ ഇവരുടെ കൂട്ടുകെട്ടിലെ ഏറ്റവും വലിയ വിജയചിത്രമായിരുന്നു, മമ്മൂട്ടി സത്യന്‍ അന്തിക്കാട് ടീം 1997-ല്‍ ഒന്നിച്ച ‘ഒരാള്‍ മാത്രം’ എന്ന ചിത്രവും പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചലനമുണ്ടാക്കിയില്ല.

shortlink

Related Articles

Post Your Comments


Back to top button