GeneralKollywoodLatest News

ആദ്യം ഭര്‍ത്താവിനെ ഉപദേശിക്കുകയും വിമര്‍ശിക്കുകയും ചെയ്യൂ

നാഗാര്‍ജുനയും രാകുല്‍ പ്രീത് സിങ്ങും പ്രധാനവേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍

മീ ടു മൂവ്മെന്റിന്റെ ഭാഗമായി സിനിമാ ലോകത്തെ ഞെട്ടിച്ച ഗായികയാണ് ചിന്മയി. വൈരമുത്തുവിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച ചിന്മയിക്ക് നേരെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തം.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് പങ്കുവച്ച ഒരു ട്വീറ്റിന്റെ പേരിലാണ് ചിന്മയിയ്ക്കെതിരെ വിമര്‍ശനം ഉയരുന്നത്. ചിന്‍മയിയുടെ ഭര്‍ത്താവ് രാഹുല്‍ രവീന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഒരു സിനിമയുടെ പേരിലാണ് വിമര്‍ശനം. നാഗാര്‍ജുനയും രാകുല്‍ പ്രീത് സിങ്ങും പ്രധാനവേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ മലയാളികളുടെ പ്രിയ താരം കീര്‍ത്തിയും അഭിനയിക്കുന്നുണ്ട്.

സിനിമയുടെ ടീസര്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ രണ്ടാമതെത്തിയതിന്റെ സന്തോഷം അറിയിച്ചു കൊണ്ട് ചിന്‍മയി പങ്കുവച്ച ഒരു ട്വീറ്റിന് താഴെയാണ് വിമര്‍ശന പെരുമഴ. ”ഇന്ത്യന്‍ സിനിമയിലെ നായകന്‍മാര്‍ മക്കളുടെ പ്രായമുള്ള നായികമാരെ കാസ്റ്റ് ചെയ്യുന്നത് ഒരു കീഴ്‌വഴക്കമായി മാറിയിട്ടുണ്ട്. ഇനിയും ഇത് അവസാനിച്ചിട്ടില്ല” എന്ന് മുന്പ് ചിന്മയി വിമര്‍ശിച്ചിരുന്നു. ഇതും കുത്തിപൊക്കിയാണ് വിമര്‍ശകര്‍ രംഗത്ത് എത്തിയിരിക്കുന്നത്.

ഭര്‍ത്താവ് രാഹുല്‍ രവീന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഇതു തന്നെയല്ലേ സംഭവിച്ചതെന്ന് ചിലര്‍ ചിന്‍മയിയോട് ചോദിക്കുന്നു. ആദ്യം ഭര്‍ത്താവിനെ ഉപദേശിക്കുകയും വിമര്‍ശിക്കുകയും ചെയ്യൂ എന്നും ചിലര്‍ കുറിച്ചു. നാഗാര്‍ജുനയുടെ മകനേക്കാള്‍ പ്രായം കുറവുള്ള നടിയാണ് രാകുല്‍ പ്രീതെന്നും ഇതിന് മറുപടി നല്‍കണമെന്നും ചിന്മയിയോട് വിമര്‍ശകര്‍ പറയുന്നുണ്ട്

Tags

Post Your Comments


Back to top button
Close
Close