BollywoodLatest News

കങ്കണയെ ബഹിഷ്‌കരിക്കും, നടിയും നിര്‍മാതാവും മാപ്പ് പറയണം; മാധ്യമപ്രവര്‍ത്തകര്‍

കങ്കണയും നിര്‍മാതാവും മാപ്പു പറയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്

ന്യൂഡല്‍ഹി: വാര്‍ത്താ സമ്മേളനത്തില്‍ വാഗ്വാദത്തിലേര്‍പ്പെട്ടതിനു പിന്നാലെ കങ്കണയ്ക്ക് കനത്ത തിരിച്ചടി നല്‍കി മാധ്യമപ്രവര്‍ത്തകര്‍. കങ്കണ റണാവത്തിനെ ബഹിഷ്‌കരിക്കുമെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു. കങ്കണയുടെ പുതിയ ചിത്രത്തിന്റെ നിര്‍മാതാവ് ഏകതാ കപൂറിന് അയച്ച കത്തിലൂടെ എന്റര്‍ടെയിന്‍മെന്റ് ഗില്‍ഡ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത്. കങ്കണയും നിര്‍മാതാവും മാപ്പു പറയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കങ്കണയും രാജ്കുമാര്‍ റാവുവും പ്രധാന വേഷങ്ങളിലെത്തുന്ന ജഡ്‌മെന്റല്‍ ഹെ ക്യായുടെ നിര്‍മാതാവാണ് ഏകതാ കപൂര്‍. ചിത്രത്തിലെ ഗാനം പുറത്തിറക്കുന്ന ചടങ്ങിലാണ് പ്രശ്‌നം ആയത്. ചടങ്ങിനൊടുവില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍, തന്റെ സിനിമ മണികര്‍ണികയെക്കുറിച്ച് മോശമായി എഴുതിയെന്നാരോപിച്ച് കങ്കണ ഒരു മാധ്യമപ്രവര്‍ത്തകനെതിരെ തട്ടിക്കയറുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button