സല്‍മാന്‍ ഖാനും കത്രീന കൈഫും വിവാഹിതരാകുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഈ വീഡിയോ വൈറലാകാന്‍ തുടങ്ങിയതോടെ താരങ്ങള്‍ വിവാഹിതരായി എന്ന തരത്തിലായിരുന്നു പ്രചരണം നടത്തിയിരുന്നത്. എന്നാല്‍ ‘ഭാരത്’ എന്ന ചിത്രത്തിലെ രംഗമാണിത്.
ഭാരത് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കോസ്റ്റ്യൂം ഡിസൈനറായ ആഷ്ലി റെബെല്ലോ പകര്‍ത്തിയ വിഡിയോ ആണ് തെറ്റായ രീതിയില്‍ പ്രചരിച്ചത്. ആഷ്ലി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത വിഡിയോ ചിലര്‍ യുട്യൂബ് അടക്കമുള്ള മാധ്യമങ്ങളില്‍ തെറ്റായ തലക്കെട്ടോടെ വീണ്ടും അപ്ലോഡ് ചെയ്യുകയായിരുന്നു.
Leave a Comment