Latest NewsMollywood

ശ്യാം പുഷ്‌കരന്റെ നിലപാട് തന്നെയാണ് തനിക്കും, നിറങ്ങളിലാണ് വിശ്വസിക്കുന്നത്; ആഷിഖ് അബു

ഇന്നലെ ആരാധകര്‍ക്കായി ഇന്‍സ്റ്റാഗ്രാമില്‍ ആഷിക് അനുവദിച്ച ചോദ്യോത്തരവേളയിലാണ് തന്റെ നിലപാടുകളെ കുറിച്ച് സംവിധായകന്‍ മനസ്സ് തുറന്നത്

തനിക്ക് സൗഹൃദമല്ല മാനവികതയാണ് പ്രധാനമെന്ന ശ്യം പുഷ്‌കരന്റെ വാക്കുകള്‍ക്ക് പിന്നാലെ ആഷിഖ് അബുവും. തന്റെ നിലപാടും ഇത് തന്നെയാണെന്ന് വ്യക്തമാക്കിയാണ് ആഷിഖ് അബുവും രംഗത്തെത്തിയത്.

ഇന്നലെ ആരാധകര്‍ക്കായി ഇന്‍സ്റ്റാഗ്രാമില്‍ ആഷിക് അനുവദിച്ച ചോദ്യോത്തരവേളയിലാണ് തന്റെ നിലപാടുകളെ കുറിച്ച് സംവിധായകന്‍ മനസ്സ് തുറന്നത്. ഇഷ്ടപ്പെട്ട എഴുത്തുകാരന്‍ എന്ന ചോദ്യത്തിന് ശ്യാം പുഷ്‌ക്കരന്‍ എന്നായിരുന്നു മറുപടി. ശ്യാമിന്റെ ഇഷ്ടപ്പെട്ട തിരക്കഥ ദിലീഷ് നായര്‍ക്കൊപ്പം എഴുതിയ ഇടുക്കി ഗോള്‍ഡാണ്. അടുത്ത ചിത്രം എഴുതുന്നത് ഉണ്ണി ആര്‍. ആണെന്നും സംഗീതം ബിജിബാലാണ് എന്നും ആഷിഖ് ഉത്തരം നല്‍കി. അതിനിടെ ദൈവത്തില്‍ വിശ്വസിക്കുന്നോ എന്ന ചോദ്യത്തിന് ദൈവത്തില്‍ വിശ്വസിക്കുന്നില്ലെന്നും നിങ്ങളിലാണ് വിശ്വസിക്കുന്നതെന്നും ആഷിഖ് അബു പറഞ്ഞു.

Tags

Post Your Comments


Back to top button
Close
Close