GeneralMollywoodSongs

സുരാംഗന സുമവദന…;അസ്വാദകഹൃദയങ്ങള്‍ കീഴടക്കി ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളി’ലെ ഗാനം

ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളില്‍ അഞ്ച് മനോഹര ഗാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

ഹിന്ദി, ഇംഗ്ലീഷ്, മലയാളം, തമിഴ്, ഉറുദു, മറാഠി, എന്നീ ഭാഷകളില്‍ പാടി ആസ്വാദകരുടെ ഹൃദയം കവര്‍ന്ന ഗായകന്‍ ശങ്കര്‍ മഹാദേവന്റെ പുതിയ ഗാനം ഏറ്റെടുത്ത് ആസ്വാദകര്‍. നോവല്‍, മൊഹബത്ത് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രം ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളില്‍ ശങ്കര്‍ മഹാദേവന്‍ ആലപിച്ച ഗാനം പുറത്ത്. സന്തോഷ് വര്‍മ്മയുടെ രചനയില്‍ എം ജചന്ദ്രന്റെ സംഗീതം നല്‍കിയ ‘സുരാംഗന’ എന്ന ഗാനമാണ് ശങ്കര്‍ മഹാദേവന്‍ ആലപിച്ചത്. ഗാനത്തിന്റെ സ്റ്റുഡിയോ & ലൊക്കേഷന്‍ ദൃശ്യങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു.

ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളില്‍ അഞ്ച് മനോഹര ഗാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സംഗീത സംവിധായകന്‍ എം ജയചന്ദ്രന്റെ സംവിധാനത്തില്‍ പുറത്തു വരുന്ന ഗാനങ്ങള്‍ പാടിയിരിക്കുന്നത് ഗാനഗന്ധര്‍വ്വന്‍, യേശുദാസ്, ശങ്കര്‍ മഹാദേവന്‍, പി. ജയചന്ദ്രന്‍, എം.ജി ശ്രീകുമാര്‍, ശ്രേയാ ഘോഷാല്‍ എന്നിവരാണ്. മൂന്ന് പാട്ടുകള്‍ സന്തോഷ് വര്‍മ്മയും രണ്ടെണ്ണം ഈസ്റ്റ് കോസ്റ്റ് വിജയനും രചന നിര്‍വഹിച്ചിരിക്കുന്നു.

പുതുമുഖങ്ങളായ അഖില്‍ പ്രഭാകര്‍ ,ശിവകാമി, സോനു എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രണയവും ഹാസ്യവും ഇഴചേര്‍ന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എസ്.എല്‍ പുരം ജയസൂര്യയാണ്. ഛായാഗ്രഹണം അനില്‍ നായര്‍.

Tags

Post Your Comments


Back to top button
Close
Close