GalleryLatest NewsMollywood

താനും ദേവസേന… കൂടെയുള്ളത് ബാഹുബലി; മലയാളി താരത്തിന്റെ പോസ്റ്റ് വൈറല്‍

ഒറിജിനല്‍ ദേവസേന അല്ലെന്ന് മാത്രം

ബാഹുബലി എന്ന ബിഗ്ബജറ്റ് ചിത്രം ആരും മറന്ന് കാണില്ല. ബാഹുബലിയേയും നായിക ദേവസേനയും ഇന്നും പ്രേക്ഷക മനസില്‍ സ്ഥാനം നേടിയവരാണ്. സൂപ്പര്‍ഹിറ്റ് ആയ ചിത്രം തിയേറ്ററില്‍ എത്തിയതിന് ശേഷം സ്‌കിറ്റ് ആയും കോമഡി ഷോ ആയെല്ലാം ആരാധകരുടെ മുന്നില്‍ എത്തിയിരുന്നു.

ഇപ്പോള്‍ ദേവസനയുടെ മറ്റൊരു ചിത്രമാണ് വൈറലാകുന്നത്. ഒറിജിനല്‍ ദേവസേന അല്ലെന്ന് മാത്രം. താനും ദേവസേനയായെന്ന് പറഞ്ഞ് നടി അനുശ്രീ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയാണ് ശ്രദ്ധേയമാകുന്നത്. പുതിയ ചിത്രമായ സെയ്ഫിന്റെ ലൊക്കേഷന്‍ ചിത്രങ്ങളിലൊന്നില്‍ പങ്കുവെച്ചുകൊണ്ടാണ് അനുശ്രീ താന്‍ ദേവസേനയായി എന്ന് പറഞ്ഞത്. സിനിമയ്ക്കായി അമ്‌ബെയ്ത്തു പരിശീലിക്കുകയാണ് നടി. സംവിധായകന്‍ പ്രദീപ് കലിപുറയത്തിനൊപ്പം അമ്‌ബെയ്ത്തിന് തയ്യാറായി നില്‍ക്കുന്ന ഫോട്ടോയ്ക്ക് സംവിധായകന്‍ ബാഹുബലിക്കൊപ്പം നടി ദേവസേനയെന്നാണ് ഫോട്ടോക്ക് അടിക്കുറിപ്പു നല്‍കിയിരിക്കുന്നത്.

https://www.facebook.com/actressanusree/posts/2138578573107659?__xts__[0]=68.ARDooTbeyuEcdWldhM2IPT_Geg3zGjLxIuxVfeqNYoR3mpz40XSNVYwZ3uNeWTuGQj0uf7xBXlLy-sryHMFrpFl48ftTz00WEay9myZuj1kqGcxyWYrxieSUTa5Bgl-NQxg2Pr_tZGes8FZxhwq4w_ytyhinNBBqDprrZvGAhSpskSL5zqUFpVOBf8MvnqElG4jfzXPWtKs2Sjui5RahSBy7KdP9zr1rd9wVKFyjARZ7GCHpktAXc6uNa0vaR5lp5XRbjCNOOd-YKTKs4z77nfudztNxIoQGpHCHPXodOdPXt4vUGRtKnAxcAZdNWQKqH2eGtC_ZhT7aIR4rCp7sh3p04Ecs&__tn__=-R

shortlink

Related Articles

Post Your Comments


Back to top button