BollywoodLatest News

സിനിമ വളരെപ്പെട്ടന്ന് തന്നെ പൂര്‍ത്തിയാകണമെന്ന് ആഗ്രഹിച്ചിരുന്നു, മരണം എന്നുവരുമെന്ന് നമുക്ക് പ്രവചിക്കാനാകില്ല; സംവിധായകന്‍

തനിക്ക് ബ്രെയിന്‍ ട്യൂമര്‍ ആണെന്നാണ് അദ്ദേഹം പറയുന്നത്

ഹൃത്വിക് റോഷന്‍ പ്രധാന കഥാപാത്രമായി എത്തിയ സൂപ്പര്‍ 30 റിലീസിന് ഒരുങ്ങുകയാണ്. നീണ്ട കാത്തിരിപ്പിനൊടുവിലാണ് ചിത്രം എത്തുന്നത്. ബിഹാറിലെ ഗണിതശാസ്ത്രജ്ഞനായ അനന്തകുമാറിന്റെ ജീവിതമാണ് ചിത്രത്തില്‍ പറയുന്നത്. ഇപ്പോള്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് അനന്തകുമാര്‍.

തനിക്ക് ബ്രെയിന്‍ ട്യൂമര്‍ ആണെന്നാണ് അദ്ദേഹം പറയുന്നത്. ജീവിച്ചിരിക്കുമ്പോള്‍ തന്നെ ചിത്രം റിലീസ് ചെയ്യാന്‍ ആഗ്രഹിച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ‘സിനിമ വളരെപ്പെട്ടന്ന് തന്നെ പൂര്‍ത്തിയാകണമെന്ന് ആഗ്രഹിച്ചിരുന്നു. മരണം എന്നുവരുമെന്ന് നമുക്ക് പ്രവചിക്കാനാകില്ല. ഞാന്‍ ജീവിച്ചിരിക്കുന്ന സമയത്ത് തന്നെ എന്റെ ബയോപിക് എടുക്കണമെന്ന് ആത്മാര്‍ഥമായി ഞാന്‍ ആഗ്രഹിച്ചിരുന്നു.’ അദ്ദേഹം വ്യക്തമാക്കി.

2014 ല്‍ വലതു ചെവിയുടെ കേള്‍വി ശക്തി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ട്യൂമര്‍ കണ്ടെത്തിയത്. ആദ്യം ഒരുപാട് മരുന്നുകള്‍ കഴിച്ചു നോക്കിയെങ്കിലും ഫലമുണ്ടായില്ല. പരിശോധനയില്‍ ചെവിയുടെ 80-90 ശതമാനം കേള്‍വി ശക്തിയും നഷ്ടമായതായി കണ്ടെത്തി. തുടര്‍ന്നാണ് റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ എത്തിയത്. അവിടെ നടത്തിയ വിവിധ പരിശോധനയില്‍ നിന്ന് ചെവിയ്ക്ക് പ്രശ്നമില്ലെന്നും ട്യൂമര്‍ കണ്ടെത്തിയതായും പറഞ്ഞു. ചെവിക്കും തലച്ചോറിനും ഇടയിലുള്ള നാഡിയിലാണ് ട്യൂമര്‍. താന്‍ ഇപ്പോഴും ചികിത്സയിലാണെന്നും ശുഭാപ്തി വിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button