BollywoodLatest NewsMollywood

വില്ലന്റെ ജീവിതത്തിലെ നായികയാവാനൊരുങ്ങി പൂജ ബത്ര

1993ല്‍ ഫെമിന മിസ് ഇന്ത്യ കിരീടം സ്വന്തമാക്കിയ പൂജ ബത്ര ഹിന്ദി, തമിഴ് സിനിമകളിലും സജീവമാണ്

മോഹന്‍ലാലിന്റെ ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടി പൂജാ ബത്ര വിവാഹിതയാകുന്നു. നടന്‍ ചിത്രങ്ങളിലെ പ്രധാന വില്ലന്‍ വേഷങ്ങളെല്ലാം അവതരിപ്പിച്ചിട്ടുള്ള നവാബ് ഷായാണ്. ഇരുവരും ഉടന്‍ തന്നെ വിവാഹിതരാകുമെന്നുമാണ് റിപ്പോര്‍ട്ട്.

പ്രണയത്തിലാണെന്നുള്ള സൂചനകള്‍ നല്‍കി പൂജ ബത്ര തന്നെയാണ് ആദ്യം സാമൂഹ്യമാധ്യമത്തില്‍ ഫോട്ടോ ഷെയര്‍ ചെയ്തത്. പിന്നീട് നവാബ് ഷായ്‌ക്കൊന്നിച്ചുള്ള ഫോട്ടോയും ഷെയര്‍ ചെയ്തു. 1993ല്‍ ഫെമിന മിസ് ഇന്ത്യ കിരീടം സ്വന്തമാക്കിയ പൂജ ബത്ര ഹിന്ദി, തമിഴ് സിനിമകളിലും സജീവമാണ്. 2011ല്‍ ഡോക്ടര്‍ സോനു എസ് അലുവാലിയയും പൂജ ബത്രയും വിവാഹമോചിതരായായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button