KollywoodLatest News

മലയാളികള്‍ക്ക് ഹരം പകരാന്‍ വിജയ് ദേവരക്കൊണ്ടയും രശ്മികയും കൊച്ചിയിലെത്തുന്നു

'ഡിയര്‍ കോമ്രേഡ്' എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായാണ് താരം കൊച്ചിയില്‍ എത്തുന്നത്

അല്ലു അര്‍ജുനന് ശേഷം മലയാളികള്‍ക്കിടയില്‍ ഹരമായി മാറിയ തെലുങ്ക് താരമാണ് വിജയ് ദേവരക്കൊണ്ട. അതുപോലെ തന്നെ രശ്മിക മന്ദാനയും. ഗീതാഗോവിന്ദം എന്ന ഒരൊറ്റ ചിത്രം മതി ഇരുവരെയും ഓര്‍ക്കാന്‍. ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി താരം കൊച്ചിയില്‍ എത്തുകയാണ്. ശനിയാഴ്ചയാണ് താരം കൊച്ചിയില്‍ എത്തുന്നത്.

‘ഡിയര്‍ കോമ്രേഡ്’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായാണ് താരം കൊച്ചിയില്‍ എത്തുന്നത്. കലൂര്‍ ഗോകുലം കണ്‍വന്‍ഷന്‍ സെന്ററില്‍ വൈകീട്ട് ആറ് മുതല്‍ ഒമ്പത് മണി വരെയാണ് പരിപാടികള്‍. പ്രവേശനം സൗജന്യമാണ്. കഴിഞ്ഞ ദിവസമാണ് ‘ഡിയര്‍ കോമ്രേഡ്’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടത്.

shortlink

Related Articles

Post Your Comments


Back to top button