GeneralLatest NewsMollywood

അംഗനവാടിക്ക് ബാത്ത് റൂമും കുട്ടികള്‍ക്കു കളിക്കുവാനുള്ള ഹാളും നി൪മിക്കാൻ സന്തോഷ് പണ്ഡിറ്റ്!

ട്രോളിങ് നിരോധന കാലത്ത്, ബുദ്ധിമുട്ടനുഭവിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് ആവശ്യമുള്ള സാധനങ്ങളുമായി അവരുടെ വീടുകളിലും സന്തോഷ്‌ പണ്ഡിറ്റ്‌ എത്തിയിരുന്നു.

സോഷ്യല്‍ മീഡിയയിലെ സൂപ്പര്‍സ്റ്റാര്‍ ആണ് സന്തോഷ്‌ പണ്ഡിറ്റ്‌. സാമൂഹിക പ്രശ്നങ്ങളില്‍ ഇടപെടുകയും തന്നെക്കൊണ്ടാകും കാരുണ്യത്തോടെ ദുരിതര്‍ക്ക് സഹായവുമായി എത്തുകയും ചെയ്യുന്ന നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. തൃശൂരിൽ ചാലക്കുടിക്കടുത്ത് രണ്ടു കൈയിലെ 40 വ൪ഷത്തോളമായി പ്രവ൪ത്തിക്കുന്ന അംഗനവാടിക്ക് ബാത്ത് റൂമും, കുട്ടികള്‍ക്ക് കളിക്കുവാനുള്ള ചെറിയ ഹാളും നി൪മ്മിക്കുവാൻ വേണ്ട സഹായങ്ങൾ ചെയ്തിരിക്കുകയാണ് അദ്ദേഹം. ഇതിന്റെ ചിത്രങ്ങളും വിഡിയോയും താരം തന്റെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്

ശുചിമുറി നി൪മ്മാണത്തിനാവശ്യമായ സിമന്റ്, ടൈൽസ്, ഷീറ്റ് എന്നിവയാണ് സന്തോഷ് പണ്ഡിറ്റ്‌ നൽകിയത്. നാട്ടുകാരുടെ സഹകരണത്തോടെയായിരുന്നു സഹായം. ട്രോളിങ് നിരോധന കാലത്ത്, ബുദ്ധിമുട്ടനുഭവിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് ആവശ്യമുള്ള സാധനങ്ങളുമായി അവരുടെ വീടുകളിലും സന്തോഷ്‌ പണ്ഡിറ്റ്‌ എത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button