GeneralLatest NewsTV Shows

പ്രമുഖ സിനിമാ താരങ്ങള്‍ ബി.ജെ.പിയില്‍!!

ബംഗാളി താരങ്ങളായ 13 പേരാണ് ബി.ജെ.പിയിലേയ്ക്ക് എത്തിയിരിക്കുന്നത്.

പ്രമുഖ സിനിമാ ടെലിവിഷന്‍ താരങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നു. ബംഗാളി താരങ്ങളായ 13 പേരാണ് ബി.ജെ.പിയിലേയ്ക്ക് എത്തിയിരിക്കുന്നത്. റിഷി കൗശിക്, പ്രാണോ മിത്ര, കാഞ്ചന മോയിത്ര, രൂപാഞ്ജന മിത്ര, ബിസ്വജിത്ത് ഗാംഗുലി, ദേബ് രഞ്ജന്‍ നാഗ്, അരിന്ദം ഹൈദര്‍, മൗമിത ഗുപ്ത, അനിന്ദ്യ ബാനര്‍ജി, സൗരവ് ചക്രബര്‍ത്തി, രൂപ ഭട്ടാചാര്യ, അഞ്ജന ബസു, കൗശിക് ചക്രബര്‍ത്തി എന്നിവരാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.

ബംഗാളി നടിമാരായ മിമി ചക്രബര്‍ത്തിയും നസ്‌റത്ത് ജഹാനും തൃണമുല്‍ കോണ്‍ഗ്രസ് എം.പിമാരാണ്. ഇരുവരും പാര്‍ലന്റെിലെ ആദ്യ പ്രസംഗത്തില്‍ തന്നെ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. തൃണമുലിന്റെ താര എം.പിമാര്‍ക്കുള്ള മറുപടിയായാണ് 13 സിനിമാ ടെലിവിഷന്‍ താരങ്ങളെ ബി.ജെ.പി ഒറ്റയടിക്ക് പാര്‍ട്ടിയില്‍ എത്തിച്ചതെന്നാണ് നിരീക്ഷണം.

shortlink

Post Your Comments


Back to top button