Latest NewsMollywood

ചുംബിക്കാനൊരുങ്ങി പ്രിയ വാര്യര്‍, പറ്റിച്ച് സിനു; വീഡിയോ വൈറല്‍

പ്രിയ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്

അഡാര്‍ ലവ് എന്ന ആദ്യ ചിത്രം ഇറങ്ങുന്നതിനും മുമ്പ് തന്നെ ചിത്രത്തിലെ ഒറ്റ ഗാനരംഗത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് പ്രിയ വാര്യര്‍. ഇപ്പോഴിതാ അഡാര്‍ ലവ് ലൊക്കേഷനിലെ രസകരമായ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പ്രിയ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഛായാഗ്രാഹകന്‍ സിനു സിദ്ധാര്‍ഥ് ആണ് പ്രിയയ്ക്കൊപ്പം വീഡിയോയില്‍ ഉള്ളത്. ചുംബിക്കാനൊരുങ്ങുന്ന പ്രിയ വാര്യരെ പറ്റിച്ചുപോകുന്ന സിനുവിനെ വീഡിയോയില്‍ കാണാനാവുക. ചുംബിക്കാനെന്ന ഭാവത്തിലെത്തി കൈയിലിരിക്കുന്ന വെള്ളം കുടിക്കുകയാണ് വീഡിയോയില്‍ സിനു. ‘ഇതെന്തിന്റെ കുഞ്ഞാടേ?’ എന്ന അടിക്കുറിപ്പോടെയാണ് പ്രിയ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

https://www.instagram.com/p/B0C_FbJAY3m/

shortlink

Related Articles

Post Your Comments


Back to top button