BollywoodLatest News

മക്കളുമായി കാറില്‍ വന്നിറങ്ങുന്ന സണ്ണി; അമ്മയുടെ ആരാധകരെ കൈവീശി കാണിച്ച് നിഷ

ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം സമയം ചിലവഴിക്കുന്നതില്‍ ഏറെ സന്തോഷം തോന്നാറുണ്ടെന്ന് സണ്ണി പറഞ്ഞിട്ടുമുണ്ട്

ലോകമാകെ നിരവധി ആരാധകരുള്ള നടിയാണ് സണ്ണി ലിയോണ്‍. പോണ്‍താരമായ സണ്ണി ഇപ്പോള്‍ നായികാ കഥാപാത്രങ്ങളും അഭിനയിക്കുന്നു. ലോകത്തൊട്ടാകെ ഇതുവരെ ഒരു പോണ്‍ താരത്തിനും ലഭിക്കാത്ത പിന്തുണയാണ് സണ്ണിക്ക് ലഭിക്കുന്നത്. മാത്രമല്ല കുടുംബത്തിനൊപ്പം സമയം ചിലവഴിക്കാന്‍ ശ്രമിക്കുന്ന നടിയുമാണിവര്‍.

ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം സമയം ചിലവഴിക്കുന്നതില്‍ ഏറെ സന്തോഷം തോന്നാറുണ്ടെന്ന് സണ്ണി പറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ നിഷ, അഷര്‍, നോവ എന്നീ മൂന്നു മക്കളുമായി സണ്ണി കാറില്‍ വന്നിറങ്ങുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. നിഷയുടെ കൈ പിടിച്ച് മറ്റൊരാളെ തോളിലെടുത്ത് നടന്നു നീങ്ങുകയാണ് സണ്ണി. മറ്റൊരു കുഞ്ഞ് ആയയുടെ കയ്യിലാണ്. നിറചിരിയോടെ അമ്മയുടെ ആരാധകരെ നിഷ കൈവീശി കാണിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button