GeneralLatest NewsMollywoodTeasers

നർമ്മത്തിന്റെ രസക്കൂട്ടുമായി ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍; ടീസര്‍

പ്രണയത്തിനും നര്‍മ്മത്തിനും സംഗീതത്തിനും തുല്യ പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രം ജൂലായ് 26 മുതല്‍ പ്രദര്‍ശനത്തിനെത്തും.

ഒരിടവേളയ്ക്ക് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളു’ടെ ടീസര്‍ പുറത്തിറങ്ങി. നോവല്‍, മൊഹബത്ത്, മൈ ബോസ്, ജിലേബി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍ നിര്‍മ്മാണം നിര്‍വഹിക്കുന്ന അഞ്ചാമത്തെയും, നോവലിനും മൊഹബത്തിനും ശേഷം സംവിധാനം ചെയ്യുന്ന മൂന്നാമത്തെയും ചിത്രവുമാണ് ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍.

പ്രണയത്തിനും നര്‍മ്മത്തിനും സംഗീതത്തിനും തുല്യ പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രം ജൂലായ് 26 മുതല്‍ പ്രദര്‍ശനത്തിനെത്തും. സുരാജ് വെഞ്ഞാറമൂട്, ഹരീഷ് കണാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ നായകന്‍ പുതുമുഖ താരം അഖില്‍ പ്രഭാകറാണ്.

എം. ജയചന്ദ്രന്‍ നീണ്ട പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഈസ്റ്റ് കോസ്റ്റുമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ക്കുണ്ട്. സന്തോഷ്‌ വര്‍മ, ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍ എന്നിവരുടെതാണ് വരികള്‍. ഗാനഗന്ധര്‍വ്വന്‍, യേശുദാസ്, ശങ്കര്‍ മഹാദേവന്‍, പി. ജയചന്ദ്രന്‍, എം.ജി ശ്രീകുമാര്‍, ശ്രേയാ ഘോഷാല്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button