Latest NewsMollywoodNostalgia

പ്രേംനസീര്‍ യാത്രയായത് ഒരു സ്വപ്‌നം ബാക്കി നിര്‍ത്തിയായിരുന്നു; വിടവാങ്ങല്‍ വേദനയോടെ ഓര്‍ത്ത് കൊണ്ട് ഡെന്നീസ്

ഡെന്നിസ് ജോസഫ് ആണ് ഇക്കാര്യങ്ങള്‍ തുറന്ന് പറയുന്നത്

മലയാള സിനിമയിലെ നിത്യഹരിത നായകനാണ് പ്രേംനസീര്‍. നസീറില്‍ നിന്ന് മമ്മൂട്ടിയിലേക്കും മോഹന്‍ലാലിലേക്കും മലയാള സിനിമ ചുവടു മാറിയപ്പോഴും നസീര്‍ തരംഗത്തിന് ഒരു കോട്ടവും സംഭവിച്ചിരുന്നില്ല. പ്രേം നസീര്‍ എന്ന മഹാനടന്‍ ഒടുവില്‍ യാത്രയായത് സംവിധായകനാവുക എന്ന സ്വപ്‌നം ബാക്കി നിര്‍ത്തിയായിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരെ നായകന്മാരാക്കി രണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്യുക എന്ന സ്വപ്നം.

തിരക്കഥയുടെ ചര്‍ച്ചകള്‍ വരെ പൂര്‍ത്തിയാക്കിയ നസീര്‍ അതിനായി ചുമതലപ്പെടുത്തിയത് ശ്രീനിവാസനെയും ഡെന്നിസ് ജോസഫിനെയും ആയിരുന്നു. ഡെന്നിസ് ജോസഫ് ആണ് ഇക്കാര്യങ്ങള്‍ തുറന്ന് പറയുന്നത്. തിരക്കഥയുടെ പ്രതിഫലം അഡ്വാന്‍സായി നല്‍കിയപ്പോള്‍, താന്‍ അത് സ്നേഹപൂര്‍വം നിരസിച്ചതും തുടര്‍ന്ന് നസീര്‍ വികാരഭരിതനായതുമെല്ലാം ഡെന്നീസ് വ്യക്തമാക്കുന്നുണ്ട്. ‘സിനിമയില്‍ ഞാന്‍ സജീവമല്ലാതിരുന്നിട്ടു കൂടി നിങ്ങളെ പോലുള്ള പുതിയ ആള്‍ക്കാര്‍ നല്ല രീതിയില്‍ പെരുമാറുന്നല്ലോ? എന്റെ സന്തോഷം എനിക്ക് മറക്കാന്‍ കഴിയുന്നില്ല’- ഇതായിരുന്നു നസീര്‍ എന്ന വലിയ മനുഷ്യന്റെ പ്രതികരണമെന്ന് ഡെന്നിസ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button