BollywoodGeneralLatest News

താര സുന്ദരിയുടെ പിറന്നാള്‍ ആഘോഷം; ഔട്ട്ഫിറ്റിന് മാത്രം ചിലവിട്ടത് നാലരലക്ഷം !!

ലിപ്സ്റ്റിക് ഷേപ്പിലുള്ള ബാഗും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് നാല് ലക്ഷത്തോളം രൂപയാണ് താരം ചിലവിട്ടത്.

ബോളിവുഡ് താരസുന്ദരിയുടെ പിറന്നാള്‍ ആഘോഷചിത്രങ്ങള്‍ വൈറല്‍. ജൂലൈ 18 നായിരുന്നു നടി പ്രിയങ്ക ചോപ്രയുടെ ജന്മദിനം. ഭര്‍ത്താവ് നിക്കുമൊത്തുള്ള നിമിഷങ്ങളൊക്കെ ആഘോഷമാക്കാറുള്ള പ്രിയങ്ക ജന്മദിനം ആഘോഷ പൂര്‍വ്വമായി നടത്തിയിരിക്കുകയാണ്.

ചുവന്ന ഷിമ്മറി മിനി ഗൗണാണ് മുപ്പത്തി ഏഴാം പിറന്നാളിനായി പ്രിയങ്ക തെരഞ്ഞെടുത്തത്. ഏകദേശം 80000 രൂപയിലധികമാണ് ഈ ഗൗണിന് ചിലവാക്കിയത്. ലിപ്സ്റ്റിക് ഷേപ്പിലുള്ള ബാഗും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് നാല് ലക്ഷത്തോളം രൂപയാണ് താരം ചിലവിട്ടത്. ഔട്ട്ഫിറ്റിന് മാത്രം നാലരലക്ഷത്തിലധികം തുക ചിലവായി. മിയാമിയിലായിരുന്നു കേക്ക് മുറിക്കലും മറ്റ് ആഘോഷങ്ങളും നടന്നത്.

ഭർത്താവ് നിക്ക് ജോനാസ്, സഹോദരി പരിനീതി ചോപ്ര എന്നിവരോടൊപ്പമായിരുന്നു പ്രിയങ്കയുടെ ഇത്തവണത്തെ പിറന്നാൾ ആഘോഷം.

Tags

Related Articles

Post Your Comments


Back to top button
Close
Close