GalleryLatest NewsMollywood

പഴയ എന്നെ ഓര്‍ത്തെടുക്കാന്‍ പോലും എനിക്ക് കഴിയുന്നില്ല, പുതിയ മേക്കോവര്‍ ചിത്രങ്ങള്‍ പരസ്യമാക്കി നടി; അമ്പരന്ന് ആരാധകര്‍

മെലിഞ്ഞ് കൂടുതല്‍ സുന്ദരിയായാണ് റായ് ലക്ഷ്മി എത്തിയിരിക്കുന്നത്

മോഹന്‍ലാല്‍ നായകനായ റോക്ക് ആന്റ് റോള്‍ എന്ന ചിത്രത്തിലൂടെ നായികയായെത്തി മലയാളികളുടെ മനസില്‍ ചേക്കേറിയ താരമാണ് റായി ലക്ഷ്മി. മലയാളത്തില്‍ നിന്നും അന്യഭാഷയിലേക്ക് പ്രവേശിച്ചതോടെ ഗ്ലാമറസ് കഥാപാത്രങ്ങള്‍ സ്വീകരിച്ച് തുടങ്ങിയ താരം ബോളിവുഡിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച താരത്തിന്റെ മെയ്ക്കോവര്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. മെലിഞ്ഞ് കൂടുതല്‍ സുന്ദരിയായാണ് റായ് ലക്ഷ്മി എത്തിയിരിക്കുന്നത്. ”ഈ ബിക്കിനി ശരീരം നേടിയെടുക്കാന്‍ ഞാന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. പഴയ എന്നെ എനിക്ക് ഓര്‍ത്തെടുക്കാന്‍ പോലും കഴിയുന്നില്ല. ജീവിതകാലം മുഴുവന്‍ ഞാന്‍ നേടാനും നഷ്ടപ്പെടുത്താനുമായി പോരാടുകയായിരുന്നു. ഒടുവില്‍ ഞാനൊരു പുതിയ വ്യക്തിയായത് പോലെ തോന്നുന്നു. എനിക്ക് സംഭവിച്ച മാറ്റത്തെ ഞാന്‍ ഇഷ്ടപെടുന്നു. ഫിറ്റ് ആയിരിക്കുക എന്നാല്‍ ശാരീരികമായ മാറ്റം മാത്രമല്ല, അത് അടിമുടിയുള്ള മാറ്റമാണ്. ഇതിന് തുടക്കം കുറിച്ചതില്‍ എനിക്കു സന്തോഷമുണ്ട്, നിങ്ങളില്‍ വിശ്വസിക്കൂ. എന്തും നേടിയെടുക്കാനാകും” – റായ് ലക്ഷ്മി കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button