GeneralLatest NewsMollywood

ഫേസ് ആപ്പ് പാര; പണ്ഡിറ്റ് വരും. എല്ലാം ശരിയാക്കും!!

പണ്ഡിറ്റീല് വിശ്വസിക്കൂ..ചിലപ്പോള് നീങ്ങളൂം, സമയം നല്ലതെന്കില് നിങ്ങളുടെ കുടുംബവും രക്ഷപ്പെടും. പണ്ഡിറ്റ് വരും. എല്ലാം ശരിയാക്കും

സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ് ഫെസ് ആപ്പ്. തങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ പോലും പകര്‍ത്തുന്ന ഫേസ് ആപ്പിൽ‌ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് നടൻ സന്തോഷ് പണ്ഡിറ്റിന്റെ മുന്നറിയിപ്പ്. ആപ്പ് ഉപയോഗിക്കുന്നവർ ഭാവിയിൽ ഇത് പാരായാകാതെ നോക്കണമെന്ന് താരം പറയുന്നു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് സന്തോഷ് ഇക്കാര്യങ്ങൾ സരസമായി അവതരിപ്പിച്ചിരിക്കുന്നത്.

കുറിപ്പ് വായിക്കാം:

മക്കളേ…

ഈയ്യിടെയായ് ഒരു “face app” എന്ന പേരില് ഒരു ആപ്പ് വരികയും അതിലൂടെ തങ്ങളുടെ വാ൪ദ്ധക്യത്തിന്ടെ ഫോട്ടോ നിമിഷ നേരം കൊണ്ട് ഉണ്ടാക്കിയെടുത്ത് facebook പോസ്റ്റുന്നത് ഒരു trend ആയിരിക്കുകയാണല്ലോ.
ഈ ആപ്പ് ഉപയോഗിക്കുന്നവര് ശ്രദ്ധിക്കുക. ഭാവിയില് പാരയാകാതെ നോക്കുക.

1) ഈ ആപ്പ് install ചെയ്യുമ്പോള് കുറേ നിബന്ധനകള് ഉണ്ട്. അതിനുള്ള permission നല്കിയാല് ചിലപ്പോള് ഭാവിയില് പ്രശ്നം വരാം. (പിന്നെ കരഞ്ഞിട്ട് കാര്യമില്ല)

2) നിങ്ങള് നല്കുന്ന ഫോട്ടോകള് ഭാവിയില് ഈ ആപ്പ് uninstall ചെയ്താലും അവരുടെ കൈവശം ഉണ്ടാകും.

3) അവര് മാറ്റി തരുന്ന നിങ്ങളുടെ “വയസ്സ൯” പടത്തിന്ടെ royalty അവ൪ക്കാണ്. അതൊക്കെ എവിടേയും, എങ്ങനേയും ഉപയോഗിക്കാം. (സമീപ ഭാവിയില് വീഡിയോ പോലെ ഫോട്ടോക്കും royalty തുക നല്കി മാത്രമേ ഉപയോഗിക്കാവൂ എന്ന നിയമം വരാം)

4) Name, User name അടക്കം നിങ്ങളുടെ പല സ്വകാര്യ വിവരങ്ങളും ഇതു പോലുള്ള ആപ്പുകള്ക്ക് പക൪ത്താം. അതു വെച്ച് ഭാവിയില് നിങ്ങളുടെ പണി പാളാം.

5) പല നിരീക്ഷകരും ഇപ്പോളെ ടിക് ടോക്ക്, face app നെതിരെ ജാഗ്രതാ നി൪ദ്ദേശവും red alert ഉം തരുന്നുണ്ട്.

6) നിങ്ങള് ഒരിക്കല് upload ചെയ്ത photos, videos ഒന്നും പിന്നെ ഒരിക്കലും delete. ചെയ്യുവാ൯ പറ്റില്ല. (ചിലപ്പോള് അബദ്ധത്തില് പോലും പല ഫോട്ടോസും upload ചെയ്യപ്പെടാം.)

7) ഇനി നാട്ടിലെ എല്ലാ ആപ്പുകളും download ചെയ്യണമെന്ന വാശി ഉള്ളവ൪ നെറ്റില് ആ ആപ്പിന്ടെ terms and conditions , privacy policy etc ശരിക്കും വായിച്ചു പഠിക്കുക. അവ൪ക്ക് നമ്മള് തന്നെ എവിടേയും ഉപയോഗിക്കുവാ൯ indirectly agree ചെയ്യുകയാണ്.

8) നിങ്ങളുടെ Bank details, ATM etc pass word, Adhar copy, PAN etc details എല്ലാം ഫോണില് ഉണ്ടെന്കില് ശ്രദ്ധിച്ചോളൂ. ആപ്പിന്ടെ മറവില് തട്ടിപ്പ്കാരുണ്ടെന്കില് പണി നമ്മുക്ക് പാലും വെള്ളത്തില് കിട്ടും.

ഉണരൂ കൂട്ടുകാരേ..ഉണരൂ..
നിങ്ങളുടെ സ്വകാര്യ വിവരങ്ങളും ഫോട്ടോകളും ആരേയും ഉപയോഗിക്കുവാ൯ സമ്മതിക്കരുത്.

(വാല് കഷ്ണം..” മനുഷ്രന്
അറിവ് എവിടെ, എപ്പോൾ, എങ്ങിനെ ഉപയോഗിക്കണം എന്ന അറിവാണ് യഥാർത്ഥ അറിവ്.”)

Pl comment by Santhosh Pandit (പണ്ഡിറ്റീല് വിശ്വസിക്കൂ..ചിലപ്പോള് നീങ്ങളൂം, സമയം നല്ലതെന്കില് നിങ്ങളുടെ കുടുംബവും രക്ഷപ്പെടും. പണ്ഡിറ്റ് വരും. എല്ലാം ശരിയാക്കും..)

shortlink

Related Articles

Post Your Comments


Back to top button