GeneralLatest NewsMollywood

കിരീടത്തില്‍ വാണി വിശ്വനാഥിന്റെ നാലു ഗ്ലാമർ ഡാൻസ്!! ഗ്ലാമർ റോളുകളുടെ കാര്യത്തെക്കുറിച്ച് താരം

തെലുങ്ക് പതിപ്പിൽ പാർവതിയുടെ റോൾ അഭിനയിച്ചത് വാണി

മലയാളികള്‍ എന്നും നെഞ്ചോട്‌ ചേര്‍ക്കുന്ന കഥാപാത്രമാണ് സേതുമാധവന്‍. മോഹന്‍ലാലിന്റെ സേതുമാധവന്‍ മലയാളത്തെ കരയിപ്പിച്ചപ്പോള്‍ തെലുങ്കില്‍ നാല് ഗ്ലാമര്‍ ഡാന്‍സിനൊപ്പമാണ് ചിത്രം പ്രദര്‍ശനത്തിനു എത്തിയത്.

കിരീടത്തിനു വേണ്ടി നാലു ഡാൻസ് സോങ്ങ് ചെയ്ത നടിയുണ്ട്, നമ്മുടെ ആക്ഷൻ നായിക വാണി വിശ്വനാഥ്. അതിനെക്കുറിച്ച് താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ.. ‘‘മലയാളത്തിൽ ‘കിരീടം’ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന സമയം. അതിന്റെ തെലുങ്ക് പതിപ്പിൽ പാർവതിയുടെ റോൾ അഭിനയിച്ചത് ഞാനാണ്. ഷൂട്ടിങ്ങിനായി ലൊക്കേഷനിലെത്തിയപ്പോൾ ആദ്യം തന്നെ സോങ്ങ് ഷൂട്ട് ചെയ്യുകയാണ്. ‘കണ്ണീർപൂവിന്റെ കവിളിൽ തലോടി…’ ആണോ എന്നു ഞാൻ ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ, ‘സിനിമയുടെ ഫസ്റ്റ് പാർട്ടിൽ തന്നെ നാലു ഡ്യൂയറ്റുണ്ട്. വേഗം ഡാൻസിന്റെ കോസ്റ്റ്യൂം ഇട്ടുവരൂ.’ ആ പടത്തിൽ തന്നെ നാല് ഡാൻസ് സോങ്ങ് ചെയ്തപ്പോൾ മറ്റു ഗ്ലാമർ റോളുകളുടെ കാര്യം പറയണോ. 50 ലധികം തെലുങ്ക് സിനിമകളിലായി 200 ഡാൻസ് സോങ്സ് ചെയ്തിട്ടുണ്ട്.’’ വാണി പറയുന്നു

shortlink

Related Articles

Post Your Comments


Back to top button