GeneralLatest NewsMollywood

സുരേഷ് ഗോപിയെ അധിക്ഷേപിക്കുമല്ലേ; ഐഎഎസ് പദവിയിലിരിക്കില്ലെന്ന ഭീഷണിയെക്കുറിച്ച് നടി അനുപമ

പ്രത്യക്ഷത്തില്‍ ഞാനുമായി ബന്ധമില്ലാത്ത കാര്യമായതിനാല്‍ അന്ന് ഞാന്‍ പ്രതികരിച്ചില്ല

മലയാളികളുടെ പ്രിയതാരം സുരേഷ് ഗോപി തൃശ്ശൂരില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ താരത്തിനെതിരെ തൃശ്ശൂര്‍ ജില്ലാകളക്ടറായിരുന്ന ടി.വി അനുപമ നോട്ടീസ് അയച്ച സംഭവവുമായി ബന്ധപ്പെട്ട് ഭീഷണികളും ചീത്ത വിളികളും നേരിടേണ്ടി വന്നത് നടി അനുപമയായിരുന്നു. ഈ വിഷയത്തില്‍ പ്രതികരണവുമായി താരം.

സുരേഷ് ഗോപിയെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ഐഎഎസ് പദവിയിലിരിക്കില്ലെന്നു വരെയുള്ള ഭീഷണികളായിരുന്നു കമന്റുകളില്‍ കൂടുതലും. എന്നാല്‍ തൃശ്ശൂര്‍ കളക്ടറുടെയും എന്റെയും പേരിലുള്ള സാമ്യമാണ് കമന്റിടാന്‍ കാരണമെന്നോര്‍ത്തപ്പോള്‍ ചിരിയാണ് വന്നതെന്നു അനുപമ പറയുന്നു. സുരേഷ് ഗോപിയെ അധിക്ഷേപിക്കുമല്ലേ എന്ന് ചോദിച്ച് വന്ന കമന്റുകളും സന്ദേശങ്ങളും തമാശയായി മാത്രമേ കണ്ടിട്ടുള്ളൂവെന്നും അനുപമ വ്യക്തമാക്കി.

പ്രത്യക്ഷത്തില്‍ ഞാനുമായി ബന്ധമില്ലാത്ത കാര്യമായതിനാല്‍ അന്ന് ഞാന്‍ പ്രതികരിച്ചില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button