CinemaGeneralLatest NewsMollywoodNEWS

മലയാളത്തിലെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ : തുറന്നു പറഞ്ഞു ജയറാം

ഇന്നത്തെ  തലമുറയിലെ കുട്ടികള്‍ക്ക് സത്യന്‍ മാഷ്‌ ആരാണെന്നോ ഷീല ആരാണെന്നോ അറിയില്ല

തെന്നിന്ത്യന്‍ സിനിമയിലെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണം നയന്‍താരയ്ക്ക് പ്രേക്ഷകര്‍ സമ്മാനിക്കുമ്പോള്‍ മലയാള സിനിമയിലെ ആദ്യത്തെ ലേഡീ സൂപ്പര്‍ താരത്തെക്കുറിച്ച്   മനസ്സ് തുറക്കുകയാണ് നടന്‍  ജയറാം. പ്രേം നസീറിനെ ആരാധിച്ചിരുന്ന പോലെ താന്‍ എന്നും ആരാധനയോടെ നോക്കി കണ്ടിട്ടുള്ള അഭിനേത്രികളില്‍ ഒരാളാണ് നടി ഷീലയെന്നു ജയറാം പറയുന്നു. മലയാളത്തിലെ ആദ്യ ലേഡീ സൂപ്പര്‍ സ്റ്റാര്‍  എന്ന വിശേഷണവും ജയറാം  ഷീലയ്ക്ക് നല്‍കുന്നു

“ഷീലാമ്മ ചെയ്തത്  പോലെ ഒരു കഥാപാത്രം ചെയ്യാന്‍ ഇന്നത്തെ ഒരു നടിമാര്‍ക്കും സാധിക്കുമെന്ന് തോന്നുന്നില്ല, ഇന്നത്തെ  തലമുറയിലെ കുട്ടികള്‍ക്ക് സത്യന്‍ മാഷ്‌ ആരാണെന്നോ ഷീല ആരാണെന്നോ അറിയില്ല, അവര്‍ ആരൊക്കെയോ ചെയ്തത് കണ്ടു  ഇവരെയൊക്കെ വികൃതമായി അനുകരിക്കാറുണ്ട്, “എന്‍റെ കൊച്ചു മുതലാളി” എന്നൊക്കെ പറഞ്ഞു ഷീലമ്മയെ വളരെ വള്‍ഗറായി അവതരിപ്പിക്കുന്നത് കാണുമ്പോള്‍ ദേഷ്യം തോന്നാറുണ്ട്, മലയാള സിനിമയിലെ ആദ്യത്തെ ലേഡീ സൂപ്പര്‍ താരമാണ് ഷീലാമ്മ, മനസ്സിനക്കരെ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് ഞങ്ങള്‍ കൂടുതല്‍ പരിചയപ്പെടുന്നത്. നസീര്‍ സാറിനെ  പോലെ ഷീലാമ്മയുടെ ശബ്ദവും ഞാന്‍ അനുകരിക്കാറുണ്ട്”, ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ ജയറാം വ്യക്തമാക്കി.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലെ ഇരുവരുടെയും കോമ്പിനേഷന്‍ രംഗങ്ങള്‍ ആ സിനിമയുടെ വിജയത്തില്‍ നിര്‍ണയാക പങ്കുവഹിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button