GeneralLatest NewsMollywood

വെള്ളിയാഴ്ചയും സംഗീത പരിപാടിയില്‍ പങ്കെടുത്തു; കൊച്ചിക്കാരുടെ പ്രിയഗായകന്‍ വിടവാങ്ങി

കൊച്ചിയുടെ ജനകീയ ഗായകന്‍ മെഹ്ബൂബ് ഭായിക്കൊപ്പം അബുവും സംഗീതക്കൂട്ടായ്മകളിലെത്തി

വെള്ളിയാഴ്ച രാത്രിയും ഫോര്‍ട്ടുകൊച്ചിയില്‍ ഒരു സംഗീത പരിപാടിയില്‍ പങ്കുത്ത പ്രിയ ഗായകന്‍ കിഷോര്‍ അബു യാത്രയായി. മുകേഷിന്റെ പാട്ടുകള്‍ പാടി, കൊച്ചിക്കാരെ വിരുന്നൂട്ടിയ ഈ കലാകാരന്‍ രാത്രി വീട്ടില്‍ മടങ്ങിയെത്തിയതോടെ ശാരീരികാസ്വാസ്ഥ്യമുണ്ടാവുകയും ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. രാത്രി പന്ത്രണ്ടരയോടെയായിരുന്നു അന്ത്യം.

മട്ടാഞ്ചേരിയിലെ കല്യാണവേദികളില്‍ പോലും സ്ഥിരമായി പ്രത്യക്ഷപ്പെട്ട കലാകാരനാണ് കിഷോര്‍ അബു. കിഷോര്‍കുമാറിന്റെ പാട്ടുകള്‍ ഭാവഭംഗി ചോര്‍ന്നുപോകാതെ പാടിയ ഈ കലാകാരന്‍ തന്റെ പേരിനൊപ്പം കിഷോര്‍ എന്ന പേരുകൂടി ചേര്‍ത്തുവച്ചു.

കൊച്ചിയുടെ ജനകീയ ഗായകന്‍ മെഹ്ബൂബ് ഭായിക്കൊപ്പം സംഗീതക്കൂട്ടായ്മകളിലെത്തിയ ഈ കലാകാരന് അന്തിമോപചാരമര്‍പ്പിക്കാന്‍ കൊച്ചിയിലെ സംഗീതാസ്വാദകര്‍ കൂട്ടമായെത്തി.

shortlink

Post Your Comments


Back to top button