GalleryLatest NewsMollywood

എന്നോടാണോ കളി; പിഷാരടിയുടെയും ടൊവീനോയുടെയും സംഭാഷണങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

താരങ്ങളുടെ രസകരമായ സംസാരം ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്

ടൊവിനോ തോമസ്, രമേഷ് പിഷാരടി തുടങ്ങിയ താരങ്ങളെല്ലാം ജനപ്രിയരാണ്. ഇപ്പോഴിതാ ടൊവിനോയും രമേഷ് പിഷാരടിയും തമ്മില്‍ പരസ്യമായി നടന്ന സംഭാഷമാണ് ശ്രദ്ധേയമായിരിക്കുന്നത്. രമേഷ് പിഷാരടിയുടെ സംവിധാനത്തിലെത്തുന്ന മമ്മൂട്ടി ചിത്രം ഗാനഗന്ധര്‍വ്വന്റെ ഫോട്ടോ അടക്കം പങ്കുവെച്ച് കൊണ്ട് പിഷാരടി ഇന്‍സ്റ്റാഗ്രാമില്‍ ഒരു കുറിപ്പെഴുതി ഇട്ടു. ഇതിന് താഴെ ആശംസകള്‍ പിഷു എന്ന് കമന്റുമായി ടൊവിനോ എത്തി. ടൊവിനോയുടെ കമന്റ് അധികം വൈകാതെ കണ്ട പിഷാരടി അതിന് മറുപടി കൊടുത്തിരിക്കുകയാണ്.

അങ്ങനയാണെങ്കില്‍ കല്‍ക്കിക്കും എന്റെ ആശംസകള്‍ എന്നായിരുന്നു പിഷാരടിയുടെ പ്രതികരണം. പിഷാരടിയുടെ കമന്റ് വന്നതോടെ വിടാന്‍ ഉദ്ദേശമില്ലാതെ ടൊവിനോ വീണ്ടുമെത്തി. അങ്ങനെയാണെങ്കില്‍ പിഷു ഇനി ജീവിതത്തില്‍ ചെയ്യാന്‍ പോകുന്ന എല്ലാ കാര്യങ്ങള്‍ക്കും എന്റെ ആശംസകള്‍. എന്നോടാ കളി എന്നുമായിരുന്നു ടൊവിനോയുടെ അടുത്ത മറുപടി. താരങ്ങളുടെ രസകരമായ സംസാരം ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.

https://www.instagram.com/p/B0Iz_sFnYrO/

shortlink

Related Articles

Post Your Comments


Back to top button