GeneralLatest NewsMollywood

പരിഭവം നമുക്കിനി പറഞ്ഞു തീര്‍ക്കാം.; യേശുദാസിന്റെ സ്വര മാധുരിയില്‍ ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളിലെ പുതിയ ഗാനം നാളെ എത്തും

ഈസ് കോസ്റ്റ് വിജയന്റെ വരികള്‍ക്ക് എം.ജയചന്ദ്രനാണ് ഈണം പകര്‍ന്നിരിക്കുന്നത്.

പ്രണയവും നര്‍മ്മവും ഇഴകലര്‍ന്നു ഒരുക്കിയ ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളില്‍ കെ.ജെ യേശുദാസ് ആലപിച്ച ഗാനം നാളെ ആസ്വാദകരിലേയ്ക്ക്. ‘പരിഭവം നമുക്കിനി പറഞ്ഞു തീര്‍ക്കാം.’ എന്നു തുടങ്ങുന്ന വീഡിയോ ഗാനം നാളെ വൈകുന്നേരം 6 മണിക്ക് റിലീസ് ചെയ്യും.

ഈസ് കോസ്റ്റ് വിജയന്റെ വരികള്‍ക്ക് എം.ജയചന്ദ്രനാണ് ഈണം പകര്‍ന്നിരിക്കുന്നത്. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എം. ജയചന്ദ്രന്‍ നീണ്ട പത്ത് വര്‍ഷത്തിനു ശേഷം വീണ്ടും ഈസ്റ്റ് കോസ്റ്റുമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ക്കുണ്ട്.

ഈസ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍. ജൂലൈ 26ന് തീയേറ്ററുകളിലെത്തുന്ന ചിത്രം നര്‍മ്മവും പ്രണയവും മനോഹര ഗാനങ്ങളുമടങ്ങിയ ഒരു ഫാമിലി എന്റര്‍ടെയ്‌നറാണ്.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്.എല്‍.പുരം ജയസൂര്യയാണ്. സൂരജ് വെഞ്ഞാറമൂട്, ഹരീഷ് കണാരന്‍, നെടുമുടി വേണു തുടങ്ങിയ താരങ്ങള്‍ക്കൊപ്പം അഖില്‍ പ്രഭാകര്‍, ശിവകാമി, സോനു എന്നി പുതുമുഖ താരങ്ങളും അണിനിരക്കുന്നു

shortlink

Related Articles

Post Your Comments


Back to top button