Latest NewsMollywood

സത്യത്തില്‍ ഇത് ഷെയ്‌നോ അതോ രണ്‍ബീറോ? അമ്പരന്ന് ആരാധകര്‍

ജാക്കറ്റും തൊപ്പിയും ധരിച്ച് സ്‌കേറ്റ് ചെയ്യുന്ന ഗെറ്റപ്പിലുളള താരത്തിന്റെ ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്

മലയാളികളുടെ പ്രിയ നടനാണ് ഷെയിന്‍ നിഗം. അടുത്തിടെ ഷൈനിന്റെതായി പുറത്തിറങ്ങിയ ചിത്രങ്ങളാണ് കുമ്ബളങ്ങി നൈറ്റ്സും ഇഷ്‌ക്കും. എന്നാലിപ്പോള്‍ ഈ ഇരു ചിത്രങ്ങള്‍ക്ക് ശേഷം ഷെയ്ന്‍ നിഗം നായകനാകുന്ന പുതിയ ചിത്രം വരുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റര്‍ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചൂടു പിടിച്ച ചര്‍ച്ചയാകുന്നത്.

ജാക്കറ്റും തൊപ്പിയും ധരിച്ച് സ്‌കേറ്റ് ചെയ്യുന്ന ഗെറ്റപ്പിലുളള താരത്തിന്റെ ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്. ഫസ്റ്റ് ലുക്കില്‍ ഷെയ്നിനെ കണ്ട് താരത്തിന് രണ്‍ബീര്‍ കപൂറിന്റെ ഛായയുണ്ടെന്നും ആരാധകര്‍ കണ്ടെത്തിയിരിക്കുന്നത്. ഷൈന്‍ തന്നെയാണോ ഇതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. നവാഗതനായ ജീവന്‍ ജോജോ ആണ് ഉല്ലാസം സംവിധാനം ചെയ്യുന്നത്. എന്തായാലും ചിത്രം നിമിഷനേരം കൊണ്ടാണ് വൈറലായത്.

shortlink

Related Articles

Post Your Comments


Back to top button