Latest NewsMollywood

ഉണ്ണിയേട്ടാ ആ ഗ്ലാസ് തരുമോ? ഗ്ലാസ് ആരാധകന്റെ വീട്ടിലെത്തിച്ച് ഉണ്ണി മുകുന്ദന്‍

രണ്ടാഴ്ചമുമ്പ് ഉണ്ണിമുകുന്ദന്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഉണ്ണി മുകുന്ദന്‍. ആരാധകര്‍ക്ക് ഒട്ടും ക്ഷാമമില്ലാത്ത താരം കൂടിയാണ് ഉണ്ണി. താരത്തിന്റെ വര്‍ക്ക് ഔട്ട് ഫോട്ടോസ് എപ്പോഴും ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. പലപ്പോഴും കമന്റുകള്‍ക്ക് റിപ്ലൈ കൊടുക്കാന്‍ അദ്ദേഹം ശ്രമിക്കാറുണ്ട്. ആ മറുപടികളൊക്കെ മാധ്യമങ്ങളില്‍ ഇടം നേടാറുമുണ്ട്.

രണ്ടാഴ്ചമുമ്പ് ഉണ്ണിമുകുന്ദന്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ചിത്രത്തിന്റെ താഴെ ഒരു ആരാധകന്‍ ഉണ്ണിമുകുന്ദന്‍ ധരിച്ചിരുന്ന കണ്ണാടി തിരിച്ചുതരുമോ എന്ന് ചോദിക്കുകയുണ്ടായി. നിങ്ങളുടെ അഡ്രസ്സ് എനിക്ക് മെസ്സേജ് അയക്കുക എന്നായിരുന്നു ഉണ്ണിമുകുന്ദന്‍ ആരാധകന് നല്‍കിയ കമന്റ്. താരം കണ്ണാടി ആരാധകന് എത്തിച്ചുകൊടുക്കുയും ഉണ്ടായി.

ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ തയ്യാറെടുപ്പിലാണ് താരമിപ്പോള്‍. മമ്മൂട്ടി നായകന്‍ ആകുന്ന സിനിമയില്‍ ശ്രദ്ധേയമായൊരു വേഷമാണ് ഉണ്ണി കൈകാര്യം ചെയ്യുന്നത്. സിനിമയില്‍ ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തെയാണ് ഉണ്ണി അവതരിപ്പിക്കുന്നത്. അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം ചോക്ലേറ്റ് ആണ്. ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ചോക്ലേറ്റില്‍ നായികയായി എത്തുന്നത് നൂറിനാണ്.

Tags

Post Your Comments


Back to top button
Close
Close