CinemaGeneralMollywoodNEWS

എനിക്കൊരു ഭാഗ്യക്കേടുണ്ടായിരുന്നു : സിനിമയിലെ അവസരം നഷ്ടമായതിനെക്കുറിച്ച് വിനോദ് കോവൂര്‍

എന്നെ വിനോദ് എന്ന് വിളിക്കുന്നവര്‍ കുറവാണ്, ഒന്നുകില്‍ മൂസ അല്ലെങ്കില്‍ കോവൂരാന്‍

‘എം 80 മൂസ’ എന്ന ടെലിവിഷന്‍ സീരിയലാണ് നടന്‍ വിനോദ് കോവൂരിനെ പ്രേക്ഷകര്‍ക്കിടയിലെ ജനപ്രിയ താരമാക്കിയത്, മിമിക്രി രംഗത്ത് നിന്നും അഭിനയ ലോകത്തെത്തിയ വിനോദ് കോവൂര്‍ മലയാള സിനിമയിലും ശ്രദ്ധേയമായ വേഷങ്ങള്‍ അഭിനയിച്ചു തുടങ്ങി കഴിഞ്ഞു. ‘മറിമായം’ എന്ന ടെലിവിഷന്‍ സീരിയലാണ് മിനി സ്ക്രീന്‍ രംഗത്ത് വിനോദ് കോവൂരിന് വലിയ ബ്രേക്ക് നല്‍കുന്നത്.

ആദാമിന്‍റെ മകന്‍ അബു, ഉസ്താദ് ഹോട്ടല്‍, പുണ്യാളന്‍ അഗര്‍ബത്തീസ്, പുതിയ തീരങ്ങള്‍, പ്രേമം തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ വിനോദ് കോവൂര്‍ വേഷമിട്ടു. സിനിമയില്‍ തനിക്ക് ആദ്യമുണ്ടായിരുന്ന ഒരു ഭാഗ്യക്കേടിനെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് വിനോദ് കോവൂര്‍.

“എന്നെ വിനോദ് എന്ന് വിളിക്കുന്നവര്‍ കുറവാണ്, ഒന്നുകില്‍ മൂസ അല്ലെങ്കില്‍ കോവൂരാന്‍, സുരഭിയാണ് എന്നെ കോവൂരാന്‍ ആക്കിയത്, എനിക്ക് സിനിമയില്‍ ഒരു ഭാഗ്യക്കേടുണ്ട്, സിനിമയിലേക്ക് ആരെങ്കിലും വിളിക്കുമ്പോള്‍ കറക്റ്റ് ആ സമയത്ത് ഞാന്‍ വീട്ടിലുണ്ടാകില്ല, അങ്ങനെ കുറെ അവസരങ്ങള്‍ ജസ്റ്റ് മിസായപ്പോള്‍ ചില  കൂട്ടുകാര്‍ പറഞ്ഞു, ‘ഇഞ്ഞി കാടാമ്പുഴ പോയി ഒരു ജസ്റ്റ് മുട്ട അടിക്കേന്ന്’, പക്ഷെ ഓരോയിടത്ത് തഴയപ്പെടുമ്പോഴും ഒരു നല്ല കാലം വരുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു”. ‘ഗൃഹലക്ഷ്മി’ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് വിനോദ് കോവൂര്‍ തന്റെ അനുഭവം വിവരിച്ചത്.

shortlink

Related Articles

Post Your Comments


Back to top button