GeneralLatest NewsMollywood

വിപ്ലവകരമായ ആ കല്യാണം നടന്നത് സുരേഷ് ഗോപിയുടെ വീട്ടില്‍ വച്ച്; പ്രണയ വിവാഹത്തെക്കുറിച്ച് താരദമ്പതിമാര്‍

സിനിമയുടെ ആവശ്യത്തിനായി ബോംബൈയില്‍ പോകുന്നു എന്ന് പറഞ്ഞ് ഒരു ദിവസം ഷാജി കൈലാസ് വീട്ടില്‍ നിന്നിറങ്ങി.

താര പ്രണയം പലപ്പോഴും വാര്‍ത്തകള്‍ ആകാറുണ്ട്. തന്റെ ചിത്രത്തില്‍ നായികയായി എത്തിയ താരത്തെ സ്വന്തമാക്കിയ സംവിധായകനാണ് ഷാജി കൈലാസ്. അദ്ദേഹം സംവിധാനം ചെയ്ത ദുദ്രാക്ഷം എന്ന സിനിമയുടെ സെറ്റില്‍ വച്ച് മൊട്ടിട്ട പ്രണയം പിന്നീട് വിപ്ലവകരമായ വിവാഹത്തിലെത്തി.

ഷാജി കൈലാസിന്റെ ഭാര്യ ആനി എന്ന ചിത്രയാണ്. അരുണാചലം സ്റ്റുഡിയോസില്‍ വച്ചാണ് ആനിയെ ഷാജി കൈലാസ് ആദ്യമായി കാണുന്നത്. സുരേഷ് ഗോപിയെ നായകനാക്കി ഷാജി കൈലാസ് ഒരുക്കിയ ചിത്രത്തില്‍ നായികയായാണ് ആനി എത്തിയത്. ഈ ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടയില്‍ ആനിയോട് പ്രണയം തോന്നി. എന്നാല്‍ തന്റെ പ്രണയം രഞ്ജി പണിക്കരോടാണ് ഷാജി കൈലാസ് ആദ്യം പങ്കുവച്ചത്. രഞ്ജി ആനിയോട് ഇത് പറഞ്ഞപ്പോള്‍ ആനിക്കും സമ്മതം. അങ്ങനെ ഒന്നിക്കാന്‍ തീരുമാനിച്ചു.

സിനിമയുടെ ആവശ്യത്തിനായി ബോംബൈയില്‍ പോകുന്നു എന്ന് പറഞ്ഞ് ഒരു ദിവസം ഷാജി കൈലാസ് വീട്ടില്‍ നിന്നിറങ്ങി. വീട്ടിലെ തൊടിയിലെ ചക്ക പഴുത്തോ എന്ന് നോക്കാനെന്ന വ്യാജേന പുറത്തിറങ്ങി കാത്തു നിന്ന ആനിയെയും കൂട്ടിയാത്ര തിരിച്ചു. ആയാത്ര അവസാനിച്ചത് നടന്‍ സുരേഷ് ഗോപിയുടെ വീട്ടിലും. അവിടെ വച്ചായിരുന്നു വിപ്ലവകരമായ ആ കല്യാണം നടന്നത്.

തങ്ങളുടെ ഈ പ്രണയത്തെക്കുറിച്ച് ആനിയും ഷാജി കൈലാസും മുന്‍പും തുറന്നു പറഞ്ഞിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button