East Coast VideosGeneralLatest NewsMollywoodVideos

VIDEO: കുടുംബവുമായി ആസ്വദിക്കാം; ചിരിയുടെ രസകൂട്ടുകളുമായി ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍: പ്രേക്ഷക പ്രതികരണം കാണാം

പണക്കാരിയെ സ്നേഹിക്കുന്ന പാവപ്പെട്ട യുവാവിന്റെ കഥ പറയുന്ന ചിത്രത്തിന് പുതുഭാവം വരുന്നത് പെൺകുട്ടിയുടെ അച്ഛൻ കടന്നുവരുന്നതോടെയാണ്.

തിയറ്ററില്‍ ആസ്വാദനത്തിന്റെ ചിരിയുത്സവം തീര്‍ക്കുകയാണ് ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍. ഈസ്റ്റ്‌കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്ത ഈ ചിത്രം പ്രദര്‍ശനത്തിന്റെ ആദ്യ ദിവസം തന്നെ കുടുംബ പ്രേക്ഷകരുടെ മനസ് കീഴടക്കുകയാണ്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

സിനിമയുടെ പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ രണ്ടു മണിക്കൂർ സിനിമ പ്രേഷകരെ മടുപ്പില്ലാതെ കുറേ ജീവിത വിശേഷങ്ങളിലൂടെ കൈയ് പിടിച്ചു കൊണ്ടു പോകുന്ന ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ പ്രണയവും പാട്ടും പൊട്ടിച്ചിരിയും വൈകാരിക മുഹൂർത്തങ്ങളും കൊണ്ട് ആസ്വാദക ഹൃദയങ്ങളെ രസിപ്പിക്കുന്ന ചിത്രമെന്നാണ് പ്രേക്ഷക പ്രതികരണം.

 

പണക്കാരിയെ സ്നേഹിക്കുന്ന പാവപ്പെട്ട യുവാവിന്റെ കഥ പറയുന്ന ചിത്രത്തിന് പുതുഭാവം വരുന്നത് പെൺകുട്ടിയുടെ അച്ഛൻ കടന്നുവരുന്നതോടെയാണ്. അച്ഛൻ ചെറുപ്പക്കാരന് മുന്നിൽവെക്കുന്ന നിബന്ധനകളും ലക്ഷ്യത്തിലെത്തുന്നതിനായി അയാൾ കടന്നുപോവുന്ന അനുഭവ ഘട്ടങ്ങളുമാണ് ചിരിയുടെ രസക്കൂട്ടിൽ പ്രണയവും സംഗീതവും ഇഴചേര്‍ത്ത് ഒരുക്കിയിരിക്കുന്നത്.

 പുതുമുഖ നായകനായ അഖിലും നായികമാരായ ശിവകാമിയും സോനുവും മികച്ച അഭിനയമാണ് കാഴ്ച വച്ചിരിക്കുന്നത്. . മികച്ച നർത്തകിയും നടിയുമായ വിഷ്ണുപ്രിയയും അതിഥി വേഷത്തിൽ എത്തുന്നു. ഉപനായകനായി വേഷമിട്ടിരിക്കുന്നത് വിനയ് വിജയനാണ്.നെടുമുടി വേണു, ദിനേശ് പണിക്കർ, ജയകൃഷ്ണൻ, നോബി, ബിജുക്കുട്ടൻ, സാജു കൊടിയൻ, കൊല്ലം ഷാ, മണികണ്ഠൻ, ഹരിമേനോൻ, സിനാജ്, സുബി സുരേഷ്, അഞ്ജലി, ആവണി തുടങ്ങിയ താരങ്ങളുമുണ്ട്.

എം ജയചന്ദ്രന്റെ ഈണത്തില്‍ ഒരുങ്ങിയ അഞ്ചുഗാനങ്ങളുണ്ട് ചിത്രത്തില്‍. ഗാനഗന്ധര്‍വന്‍ യേശുദാസ്‌, ശങ്കര്‍മഹാദേവന്‍, എം ജി ശ്രീകുമാര്‍, ശ്രേയ ഘോഷാല്‍, എം ജയചന്ദ്രന്‍ തുടങ്ങിയവര്‍ ആലപിച്ചിരിക്കുന്ന ഗാനങ്ങള്‍ ആസ്വാദകര്‍ ഏറ്റെടുത്തുക്കഴിഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button