GeneralLatest NewsTollywood

വിജയ്‌ദേവരകൊണ്ടയ്ക്ക് തിരിച്ചടി!!

രശ്മിക മന്ദാന നായികയായി എത്തുന്ന ചിത്രം വെള്ളിയാഴ്ച്ചയാണ് പ്രദര്‍ശനത്തിനെത്തിയത്.

അര്‍ജ്ജുന്‍ റെഡ്ഡി എന്ന ചിത്രത്തിലൂടെ തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ പ്രിയതാരമായ വിജയ്‌ദേവരകൊണ്ടയ്ക്ക് തിരിച്ചടി . വിജയുടെ പുതിയ ചിത്രമായ ഡിയര്‍ കോമ്രേഡ് ഓണ്‍ലൈനില്‍ ചോര്‍ന്നു. തമിഴ് റോക്കേഴ്‌സാണ് ചിത്രത്തിന്റെ വ്യാജന്‍ പുറത്തുവിട്ടിരിക്കുന്നത്.. ചിത്രം തീയേറ്ററുകളിലെത്തി ഒരു ദിവസം പിന്നിടുമ്പോഴാണ് വ്യാജപതിപ്പ് ഓണ്‍ലൈനില്‍ ചോര്ന്നത്.

രശ്മിക മന്ദാന നായികയായി എത്തുന്ന ചിത്രം വെള്ളിയാഴ്ച്ചയാണ് പ്രദര്‍ശനത്തിനെത്തിയത്. മലയാളം, തമിഴ്, തെലുഗ്, കന്നഡ ഭാഷകളില്‍ പുറത്തിറങ്ങിയ ചിത്രം കോളേജ് രാഷ്ട്രീയവും പ്രണയവും പ്രതികാരവുമെല്ലാം ചര്‍ച്ച ചെയ്യുന്ന ചിത്രം ഒരുക്കിയിരിക്കുന്നത് ഭരത് കമ്മയാണ്.

shortlink

Related Articles

Post Your Comments


Back to top button