GeneralKollywoodLatest News

നായികയെ കാണാനില്ല; മാതാപിതാക്കള്‍ തട്ടിക്കൊണ്ടു പോയതായി പരാതി

തൊരട്ടി എന്ന തമിഴ് സിനിമയുടെ അണിയറപ്രവര്‍ത്തകരാണ് മദ്രാസ് ഹൈക്കോടതിയില്‍ പരാതി നല്‍കിയത്

യുവനടിയെ കാണാനില്ല. നായികയുടെ ബന്ധുക്കള്‍ക്കെതിരെ പരാതിയുമായി അണിയറപ്രവര്‍ത്തകര്‍. തൊരട്ടി എന്ന തമിഴ് സിനിമയുടെ അണിയറപ്രവര്‍ത്തകരാണ് മദ്രാസ് ഹൈക്കോടതിയില്‍ പരാതി നല്‍കിയിരിക്കുന്നത്.

തൊരട്ടി എന്ന ചിത്രത്തിലെ നായികയായ സത്യകലയെയാണ് കാണാതായിരിക്കുന്നത്. കുറച്ചു ദിവസങ്ങളായി നടിയെ വിളിച്ചിട്ട് ലഭിക്കുന്നില്ല. ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി ഒളിപ്പിച്ചു വച്ചിരിക്കുകയാണെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. പിതാവിനും രണ്ടാനമ്മയ്ക്കും താന്‍ സിനിമയില്‍ അഭിനയിക്കുന്നത് ഇഷ്ടമല്ലെന്ന് സത്യകല തങ്ങളോട് പറഞ്ഞതായി അണിയറ പ്രവര്‍ത്തകര്‍ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button