Latest NewsMovie GossipsTollywood

മൂന്നു കോടിയാക്കി പ്രതിഫലം ഉയര്‍ത്തി താര സുന്ദരി

രണ്ട് കോടിയാണ് ഇതുവരെ സമാന്ത വാങ്ങിയ പ്രതിഫലം.

തെന്നിന്ത്യന്‍ സിനിമാലോകത്തെ ഇപ്പോഴത്തെ ചര്‍ച്ച നടി സാമന്തയുടെ പ്രതിഫലമാണ്. യൂ ടേണ്‍, സൂപ്പര്‍ ഡ്യൂലക്‌സ്, എന്നീ ചിത്രങ്ങളുടെ വിജയത്തിലൂടെ ഹാട്രിക് നേടിയ സാമന്തയുടെ പുതിയ ചിത്രമായ ഓ ബേബിയും വന്‍ ഹിറ്റിലേയ്ക്ക് കുതിക്കുകയാണ്. ഓ ബേബിയ്ക്ക് ശേഷം സമാന്ത പ്രതിഫലം കുത്തനെ ഉയര്‍ത്തിയെന്ന് വാര്‍ത്തകള്‍.

രണ്ട് കോടിയാണ് ഇതുവരെ സമാന്ത വാങ്ങിയ പ്രതിഫലം. ഓ ബേബിയുടെ വന്‍ വിജയത്തിന് ശേഷം അത് മൂന്ന് കോടിയായി ഉയര്‍ത്തി എന്നാണ് വിവരം. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. മൂന്ന് കോടി പ്രതിഫലം വാങ്ങാനുള്ള അര്‍ഹത സമാന്തയ്ക്കുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button