നഗരസഭാ ഓഫീസിന് മുന്നിൽ ധർണയുമായി നടന്‍ സൗബിനും മേജർ രവിയും

ഫ്ലാറ്റുകള്‍ പൊളിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് മരട് മുൻസിപ്പാലിറ്റിയാണെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട്

തീരദേശ പരിപാലന നിയമം ലംഘിച്ച് മരടില്‍ നിർമിച്ച ഫ്ലാറ്റുകൾ പൊളിച്ചു നീക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കരുതെന്നാവശ്യപ്പെട്ട് ഫ്ലാറ്റ് ഉടമകള്‍ ധര്‍ണ നടത്തി. മരട് നഗരസഭാ ഓഫീസിന് മുന്നിലാണ് ധർണ. ഡോ. സെബാസ്റ്റ്യന്‍ പോൾ, കെ.ബാബു, നടൻ സൗബിൻ ഷാഹിർ , സംവിധായകൻ മേജര്‍ രവി തുടങ്ങിയവര്‍ ധര്‍ണയില്‍ പങ്കെടുത്തു. മരട് ഭവന സംരക്ഷണസമിതിയുടെനേതൃത്വത്തിലാണ് ധർണ.

ഹോളി ഫെയ്ത്ത്, കായലോരം, ഹോളിഡേ ഹെറിറ്റേജ്, ജെയിൻ ഹൗസിങ്, ആൽഫ വെൻച്വെർസ് എന്നീ ഫ്ലാറ്റുകള്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമിച്ചവയാണ്. ഇവ പൊളിച്ച് നീക്കണമെന്ന് മെയ് എട്ടിനാണ് സുപീംകോടതി ഉത്തരവിട്ടത്. .

ഫ്ലാറ്റുകള്‍ പൊളിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് മരട് മുൻസിപ്പാലിറ്റിയാണെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട്. ഫ്ലാറ്റ് ഉടമകൾ കോടതിയെ കാര്യങ്ങൾ ബോധിപ്പിക്കട്ടെയെന്നും മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞിരുന്നു.

Share
Leave a Comment