GeneralLatest NewsMollywood

‘തിലകനില്‍ കണ്ട പ്രതിഭ ഈ നടനില്‍ കാണാന്‍ കഴിയുന്നുണ്ട്.’ ജോഷി

ഈ സിനിമയില്‍ രണ്ടു നല്ല നടന്മാരുണ്ട്. ജോജുവും ചെമ്പന്‍ വിനോദും.

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധാന രംഗത്തേയ്ക്ക് തിരിച്ചെത്തുകയാണ് ജോഷി. ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ്, നൈല ഉഷ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഷി ഒരുക്കുന്ന ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. ജോജു ജോര്‍ജിനെയും ചെമ്പന്‍ വിനോദിനെയും കുറിച്ച് ഒരു പ്രമുഖ മാസികയ്ക്കു നല്‍കിയ അഭിമുഖത്തിനിടയില്‍ ജോഷി പങ്കുവയ്ക്കുന്നു.

”ഈ സിനിമയില്‍ രണ്ടു നല്ല നടന്മാരുണ്ട്. ജോജുവും ചെമ്പന്‍ വിനോദും. ജോജുവിനെ ആദ്യം ശ്രദ്ധിക്കുന്നത് ബെസ്റ്റ് ആക്ടറിലാണ്. അതിനു ശേഷം സെവന്‍സിലേക്കു വിളിച്ചു. ജോസഫ് കണ്ടതോടെ അയാള്‍ ഒരുപാട് റേഞ്ചുള്ള നല്ല നടനാണെന്നു ബോധ്യമായി. മറ്റൊരാള്‍ ചെമ്പന്‍ വിനോദാണ്. ഒരു സിനിമ ബോധ്യപ്പെട്ട ശേഷമേ ചെമ്പന്‍ വിനോദ് അഭിനയിക്കൂ. അത് നല്ല നടന്റെ ലക്ഷണമാണ്. തിലകനില്‍ കണ്ട പ്രതിഭ ചെമ്പന്‍ വിനോദില്‍ എനിക്ക് കാണാന്‍ കഴിയുന്നുണ്ട്.’ ജോഷി പറയുന്നു.

പുത്തന്‍പള്ളി ജോസ് ആയി ചെമ്പന്‍ വിനോദും ആലപ്പാട്ട് മറിയമായി നൈല ഉഷയും കാട്ടാളന്‍ പൊറിഞ്ചുവായി ജോജു ജോര്‍ജ്ജും വേഷമിടുന്നു. കീര്‍ത്തന മൂവീസിന്റെ ബാനറില്‍ റെജിമോന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എന്‍ ചന്ദ്രന്‍ ആണ്.

shortlink

Related Articles

Post Your Comments


Back to top button