CinemaGeneralLatest NewsMollywoodNEWS

എനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ് അദ്ദേഹത്തിന്‍റെ നിലപാടുകളും ഇഷ്ടമാണ് : തുറന്നു പറഞ്ഞു ശ്രീനാഥ് ഭാസി

വിനയന്‍ സാറിന്റെ ആകാശഗംഗയും സുദീപിന്റെ ഹാപ്പി സര്‍ദാറും ഇത് രണ്ടും വൈറസിനു മുന്‍പ് ഏറ്റതാണ്

നല്ല സിനിമകളിലെ ചെറിയ വേഷങ്ങളാണ് നടന്‍ ശ്രീനാഥ് ഭാസിയെ പ്രേക്ഷകര്‍ക്ക് സ്വീകര്യനാക്കിയത്, ആഷിക് അബു സംവിധാനം ചെയ്ത ‘ഡാ തടിയാ’ ശ്രീനാഥിനു വലിയ ബ്രേക്ക് സമ്മാനിച്ചതോടെ താരത്തെ തേടി നിരവധി അവസരങ്ങള്‍ വന്നിരുന്നു ,ഇടയ്ക്ക് സിനിമയില്‍ ഒന്ന് മങ്ങി നിന്നെങ്കിലും വീണ്ടും മികച്ച കഥാപാത്രങ്ങളിലൂടെ ശ്രീനാഥ് ഭാസി  പ്രേക്ഷകരുടെ ഇഷ്ട  നടനാവുകയാണ്. തന്റെ വരാനിരിക്കുന്ന പുതിയ ചിത്രങ്ങളെക്കുറിച്ചും, വിനയന്‍ ചിത്രമായ ‘ആകാശഗംഗ 2’വില്‍ അഭിനയിച്ചതിന്റെ പ്രധാന കാരണത്തെക്കുറിച്ചും ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ ശ്രീനാഥ് ഭാസി തുറന്നു പറയുന്നു.

“വിനയന്‍ സാറിന്റെ ആകാശ ഗംഗയും, സുദീപിന്റെ ഹാപ്പി സര്‍ദാറും ഇത് രണ്ടും ‘വൈറസി’നു മുന്‍പ് ഏറ്റതാണ്. വൈറസിന്റെ ചിത്രീകരണം കഴിഞ്ഞപ്പോള്‍ ഞാന്‍ റിതുവിന്റെ കൂടെ ദുബായില്‍ പോയി. അവിടെ നിന്ന് പിന്നെ ‘ഹാപ്പി സര്‍ദാറി’ന്റെ ലൊക്കേഷനിലേക്കാണ് പോയത്. അതിനു മുന്‍പ് വിനയന്‍ സാര്‍ വിളിച്ചു, എനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ് അദ്ദേഹത്തിന്റെ നിലപാടുകളും ഇഷ്ടമാണ്,അങ്ങനെ വിനയന്‍ സാറിന്റെ കൂടെ വര്‍ക്ക് ചെയ്യണമെന്നു തോന്നി. ഇനിയുള്ളത് അന്‍വര്‍ റഷീദിന്റെ ‘ട്രാന്‍സ്’ ആണ്. അതില്‍ രസകരമായൊരു കഥാപാത്രമാണ്, ചിത്രം ഉടനെ റിലീസ് ചെയ്യും. ഉടന്‍ ചിത്രീകരണം തുടങ്ങുന്നത് മിഥുന്‍ മാനുവല്‍ തോമസിന്റെ പുതിയ ചിത്രമാണ്”.

shortlink

Related Articles

Post Your Comments


Back to top button