Latest NewsMollywood

ശൂ, ആള് മാറി, അതിവിടെയല്ല” ആരാധകന് ടൊവീനോയുടെ കിടിലന്‍ മറുപടി

'ഇങ്ങള് ആ കണ്ണട തരോ' എന്ന കമന്റുമായി ഒരു ആരാധകന്‍

ആരാധകൻ ചോദിച്ച കൂളിങ് ഗ്ലാസ് വീട്ടിലെത്തിച്ചുകൊടുത്ത് സോഷ്യല്‍ മീഡിയയില്‍ നടന്‍ ഉണ്ണി മുകുന്ദൻ കൈയ്യടി നേടിയത് അടുത്തകാലത്താണ്. എന്നാല്‍ ആ ആയുധം ഒരിക്കൽ കൂടി പരീക്ഷിക്കപ്പെട്ടു, എന്നാല്‍ വമ്പന്‍ പരാജയമായി. സംഭവം ഇങ്ങനെ.. കൂളിങ് ഗ്ലാസ് വച്ചുള്ള ചിത്രങ്ങൾ ടൊവീനോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഇത് കണ്ട ഒരു ആരാധകന്‍ ‘ഇങ്ങള് ആ കണ്ണട തരോ’ എന്ന കമന്റുമായി എത്തി. അധികം വൈകാതെ ടൊവീനോയുടെ മറുപടിയുമെത്തി. ”ശൂ, ശൂ, ആള് മാറി, അതിവിടെയല്ല” എന്നായിരുന്നു ടൊവീനോയുടെ മറുപടി

ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് ഈ സംഭാഷണം. പോസ്റ്റിനു താഴെ രസകരമായ കമന്റുകൾ പങ്കുവയ്ക്കുകയാണ് ആരാധകര്‍. ‘എന്നാലും കൊടുക്കാമായിരുന്നു വെറുതെ ഒന്നുമല്ലല്ലോ നല്ലോണം ഇരന്നിട്ടല്ലേ”, ”പണ്ട് എയർപോർട്ടിൽ വച്ചൊരു ചേച്ചി ‘ഉണ്ണിമുകുന്ദാ’ എന്നും വിളിച്ചു വന്നതല്ലേ… എവിടെ ചെന്നാലും ഇതാണല്ലോ അവസ്ഥ”, എന്നിങ്ങനെ രസകരമായ മറുപടികളാണ് വന്നുകൊണ്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button