BollywoodGeneralLatest News

മക്കൾക്കും സമ്മതം; താരസുന്ദരി വിവാഹിതയാകുന്നു!! പ്രായവ്യത്യാസം ആഘോഷമാക്കി സോഷ്യല്‍ മീഡിയ

സുസ്മിതയോട് റൊഹ്മാന്‍ വിവാഹഭ്യര്‍ഥന നടത്തിയെന്നും അത് അവര്‍ സമ്മതിക്കുകയും ചെയ്തത്രേ.

ബോളിവുഡില്‍ വീണ്ടും ഒരു പ്രണയം കൂടി വിവാഹത്തിലെയ്ക്ക്. താരസുന്ദരിയായിരുന്ന സുസ്മിത സെന്നും കാമുകനും ഫാഷന്‍ മോഡലുമായ റോഹ്മാന്‍ ഷോവലും വിവാഹിതരാകുന്നതായി റിപ്പോർട്ട്.

മുന്‍ ലോകസുന്ദരിയും ബോളിവുഡ് താരവുമായ സുസ്മിതയും റോഹ്മാനും തമ്മിലുള്ള പ്രണയം ഏറെ നാളായി ഗോസിപ്പ് കോളങ്ങളില്‍ പ്രചരിക്കുകയാണ്. ഇരുവരും സുസ്മിതയുടെ മക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് നവംബറിലോ ഡിസംബറിലോ ഇവരുടെ വിവാഹം ഉണ്ടാകും.

സുസ്മിതയോട് റൊഹ്മാന്‍ വിവാഹഭ്യര്‍ഥന നടത്തിയെന്നും അത് അവര്‍ സമ്മതിക്കുകയും ചെയ്തത്രേ. സുസ്മിതയുടെ രണ്ട് മക്കളും റോഹ്മാനുമായി സൗഹൃദത്തിലാണെന്നും ഇരുവര്‍ക്കും ഈ വിവാഹത്തിന് സമ്മതമാണെന്നും അറിയുന്നു.

43കാരിയാണ് സുസ്മിത. 27 വയസാണ് റോഹ്മാന്. ഈ വിവാഹ വാര്‍ത്ത വന്നതോടെ സോഷ്യല്‍ മീഡിയില്‍ ഇരുവരുടെയും പ്രായ വ്യത്യാസം ചര്ച്ചയായിക്കഴിഞ്ഞു. രണ്ട് പെണ്‍മക്കളാണ് സുസ്മിതയ്ക്ക്. റെനിയും അലിഷയും. ഇരുവരെയും താരം ദത്തെടുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button