AwardsLatest NewsMollywoodNational

അവാർഡ് ഞങ്ങൾ ബഹിഷ്കരിക്കുന്നു, മമ്മൂക്കയ്ക്ക് നിങ്ങളുടെ അവാർഡ് വേണ്ട!! പ്രഖ്യാപന ലൈവിനിടെ പ്രതിഷേധം

ട്വിറ്റർ, യൂട്യൂബ് പേജുകളിലെ കമന്റ് ബോക്സുകളിൽ നിറഞ്ഞത് മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയുടെ പേര്.

66–ാമത് ദേശീയ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടിയായി മലയാളി താരം കീര്‍ത്തി സുരേഷ് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മികച്ച നടനുള്ള പുരസ്കാരത്തിന് അര്‍ഹരായത് ആയുഷ്മാൻ ഖുറാന്നയും വിക്കി കൗശലുമാണ്. എന്നാൽ പുരസ്കാരം പ്രഖ്യാപിക്കുന്ന സമയത്ത് പ്രസ് ഇന്‍ഫർമേഷന്‍ ബ്യൂറോയുടെ ട്വിറ്റർ, യൂട്യൂബ് പേജുകളിലെ കമന്റ് ബോക്സുകളിൽ നിറഞ്ഞത് മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയുടെ പേര്.

READ ALSO: അവാർഡ് ഞങ്ങൾ ബഹിഷ്കരിക്കുന്നു, മമ്മൂക്കയ്ക്ക് നിങ്ങളുടെ അവാർഡ് വേണ്ട!! പ്രഖ്യാപന ലൈവിനിടെ പ്രതിഷേധം

പേരന്‍പിലെ പ്രകടനത്തിന് അവാർഡ് മമ്മൂട്ടിക്ക് നൽകുക എന്നാണ് അവാർഡ് പ്രഖ്യാപനം നടത്തിയപ്പോൾ മലയാളികൾ ആവശ്യപ്പെട്ടത്. മമ്മൂക്ക, നിങ്ങളാണ് ഞങ്ങളുടെ ഹൃദയത്തിലെ മികച്ച നടൻ, ഇതിൽ കൂടുതൽ ഒരു മനുഷ്യൻ എങ്ങനെ അഭിനയിച്ചു കാണിക്കും, അവാർഡ് ഫോർ മമ്മൂട്ടി തുടങ്ങി നീളുന്നു കമന്റുകൾ.

READ ALSO: ദേശീയ ചലച്ചിത്ര പുരസ്കാരം; ജോജുവിനും സാവിത്രിയ്ക്കും പ്രത്യേക പരാമര്‍ശം

മമ്മൂട്ടിക്കായി കമന്റ് പ്രവാഹം നടക്കുന്ന സമയത്താണ് ജോസഫ് സിനിമയിലെ അഭിനയത്തിന് ജോജു ജോർജിനും സുഡാനി ഫ്രം നൈജീരിയയിലെ അഭിനയത്തിന് സാവിത്രിക്കും പ്രത്യേക പരാമർശം ജൂറി ചെയർമാൻ പ്രഖ്യാപിച്ചത് . ഇതോടെ കമന്റ് ബോക്സിലെ ശൈലി മാറി ഞങ്ങൾ മലയാളികളെ പരിഗണിച്ചതിന് നന്ദിയും അവര്‍ അറിയിച്ചു. എന്നാല്‍ മികച്ച നടനായി വിക്കി കൗശലിനെയും ആയുഷ്‍മാൻ ഖുറാനയും പ്രഖ്യാപിച്ചതോടെ ആരാധകർ ബഹളമായി. അവാർഡ് ഞങ്ങൾ ബഹിഷ്കരിക്കുന്നു, മമ്മൂക്കയ്ക്ക് നിങ്ങളുടെ അവാർഡ് വേണ്ട, തുടങ്ങിയുള്ള പ്രതിഷേധം സോഷ്യല്‍ മീഡിയ കമന്റ് ബോക്സിൽ നിറയുകയാണ്.

shortlink

Related Articles

Post Your Comments


Back to top button