AwardsLatest NewsMollywoodNational

മ്മൂട്ടിക്ക് അവാർഡില്ലാത്തതിനെ കുറിച്ച് ജൂറി ചെയർമാൻ

ഇത് ജൂറിയുടെ തീരുമാനമാണ്. അതാണ് നിങ്ങളെ അറിയിച്ചത്

മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയ്ക്ക് ഇത്തവണ ദേശീയ പുരസ്കാരം നേടുമെന്നായിരുന്നു ആരാധകരുടെ പക്ഷം. എന്നാല്‍, ആരാധകരേ നിരാശയിലാക്കിയിരിക്കുകയാണ് അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപനം. പേരന്‍പ് എന്ന ചിത്രത്തിനോ അതിലെ അഭിനേതാക്കള്‍ക്കോ മറ്റു അണിയറപ്രവര്‍ത്തകര്‍ക്കൊ പുരസ്കാരം നേടാന്‍ കഴിഞ്ഞിട്ടില്ല.

ബോളിവുഡ് നടന്മാരായ വിക്കി കൗശലും ആയുഷ്മാന്‍ ഖുറാനയുമാണ് മികച്ച നടന്മാര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയത്. പുരസ്‌കാര പ്രഖ്യാപനത്തിന് ശേഷം നടന്ന പത്രസമ്മേളനത്തില്‍ മികച്ച നടനുള്ള മത്സരത്തില്‍ മമ്മൂട്ടി ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് ജൂറി ചെയര്‍മാന്‍ രാഹുല്‍ റവൈല്‍ നല്‍കിയ മറുപടി വിമര്‍ശനത്തിനു ഇരയായിരിക്കുകയാണ്.

‘എന്തുകൊണ്ട് ഒരു പ്രത്യേക വ്യക്തിക്ക് പുരസ്‌കാരം നല്‍കിയില്ല എന്ന് നിങ്ങള്‍ ചോദിക്കുന്നത് തന്നെ വിഷമകരമായ കാര്യമാണ്. നേരത്തെ പറഞ്ഞത് പോലെ ഇത് ജൂറി ഒന്നിച്ചെടുത്ത തീരുമാനമാണ്. എന്നെ വിശ്വസിക്കൂ…ഇതത്ര എളുപ്പമുള്ള കാര്യമല്ല. വളരെ ബുദ്ധിമുട്ടേറിയ ഒന്നാണ്. ഞങ്ങളെ സംബന്ധിച്ച് ഇന്ന ആള്‍ക്ക് എന്തുകൊണ്ട് അവാര്‍ഡ് കൊടുക്കണം ഇന്ന ആള്‍ക്ക് എന്തുകൊണ്ട് അവാര്‍ഡ് കൊടുക്കരുത് എന്ന് വേര്‍തിരിക്കുക എന്നത് വ്യക്തിനിഷ്ഠമായ കാര്യമാണ്. ഇത് ജൂറിയുടെ തീരുമാനമാണ്. അതാണ് നിങ്ങളെ അറിയിച്ചത്”- രാഹുല്‍ റവൈയില്‍ പ്രതികരിച്ചു

shortlink

Related Articles

Post Your Comments


Back to top button