AwardsNational

ദേശീയ ചലച്ചിത്ര പുരസ്കാരം; ജോജുവിനും സാവിത്രിയ്ക്കും പ്രത്യേക പരാമര്‍ശം

മികച്ച സിനിമാ ഗ്രന്ഥത്തിന് പുരസ്കാരം എസ് ജയചന്ദ്രന്‍ നായര്‍ക്ക്.

2018ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജോസഫ്‌ എന്ന ചിത്രത്തിലെ അഭിനയത്തിന് ജോജുവിനും സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ അഭിനയത്തിന് സാവിത്രിയ്ക്കും പ്രത്യേക പരാമര്‍ശം. മികച്ച മലയാള ചിത്രം സുഡാനി ഫ്രം നൈജീരിയ . മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം അന്തരിച്ച എം ജെ രാധാകൃഷ്ണനാണ് – ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ‘ഓള്’ എന്ന സിനിമയിലൂടെ. മികച്ച പ്രൊഡക്ഷന്‍ ഡിസൈനിംഗിനുള്ള പുരസ്‌കാരം കമ്മാരസംഭവം നേടി.

ശ്രീരാം രാഘവന്‍ സംവിധാനം ചെയ്ത അന്ധധുന്‍ മികച്ച ഹിന്ദി സിനിമയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംഗീതത്തിനും പിന്നണി ഗായകനുമുള്ള പുരസ്‌കാരങ്ങള്‍ പദ്മാവത് എന്ന സിനിമയിലൂടെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയും അര്‍ജിത് സിംഗും നേടി.

മികച്ച സിനിമാ ഗ്രന്ഥത്തിന് പുരസ്കാരം എസ് ജയചന്ദ്രന്‍ നായര്‍ക്ക്. മൌന പ്രാര്‍ത്ഥന പോലെ എന്ന കൃതിയ്ക്കാണ് പുരസ്കാരം. മികച്ച ചലച്ചിത്ര നിരൂപകന്‍ ബ്ലൈസ് ജോണി.

shortlink

Related Articles

Post Your Comments


Back to top button