World Cinemas

സ്വന്തം അശ്ലീല വീഡിയോ പ്രചരിപ്പിച്ചു; നടി അറസ്റ്റില്‍

ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടറേറ്റാണ് പബ്ലിക് പ്രോസിക്യൂഷനെ അറിയിച്ചത്

പ്രശസ്തി നേടാന്‍ നടി സ്വന്തം അശ്ലീലവീഡിയോ പ്രചരിപ്പിച്ച നടി അറസ്റ്റില്‍. സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ച നടി ബഹ്റൈനില്‍ അറസ്റ്റിലായിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാം വഴിയാണ് താരം അശ്ലീല വിഡിയോകള്‍ പ്രചരിപ്പിച്ചത്. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് താരത്തിനെതിരെ കേസെടുത്തിരിക്കുന്നത്. എന്നാല്‍ പ്രശസ്തയാകാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നും താരം സമ്മതിച്ചു.

ഇവരുടെ അക്കൗണ്ട് വഴി അശ്ലീല വീഡിയോകള്‍ പ്രചരിപ്പിക്കുന്ന വിവരം ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടറേറ്റാണ് പബ്ലിക് പ്രോസിക്യൂഷനെ അറിയിച്ചതെന്ന് ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് പ്രോസിക്യൂട്ടര്‍ അഹ്‍മദ് അല്‍ അന്‍സാരി പ്രസ്താവനയില്‍ പറഞ്ഞു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് നടി പിടിയിലാകുന്നത്.

shortlink

Post Your Comments


Back to top button