GeneralLatest NewsMollywood

കുറേ ആളുകളെ പേടിച്ചിട്ടാണ് പ്രളയ പോസ്റ്റുകളിടാത്തത്; ഒരിക്കൽ അത് ഞാൻ അനുഭവിച്ചു; ടൊവീനോ

മനുഷ്യത്വമുള്ളത് കൊണ്ടാണ് ചെയ്യുന്നതെന്ന് ടൊവിനോ ആവർത്തിച്ചെങ്കിലും ആരോപണം അവസാനിച്ചില്ല.

കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തെ ഓര്‍മ്മിപ്പിക്കുകയാണ് കേരളത്തിന്റെ ഇപ്പോഴത്തെ കാലാവസ്ഥ. നിര്‍ത്താതെ പെയ്യുന്ന മഴയും ശക്തമായ കാറ്റും കൊണ്ട് പ്രതികൂലമായ കാലാവസ്ഥയില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. കഴിഞ്ഞ വർഷത്തെ പ്രളയത്തില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയ താരമായിരുന്നു നടന്‍ ടൊവിനോ. അരിച്ചാക്ക് ചുമന്നും ജനങ്ങൾക്ക് സഹായമെത്തിച്ചും രക്ഷാപ്രവർത്തനത്തിന് ചുക്കാൻ പിടിച്ചുമെല്ലാം ടൊവിനോ ഒപ്പം തന്നെയുണ്ടായിരുന്നു. എന്നാൽ ഇതെല്ലാം സിനിമ ആളുകൾ കാണാനുള്ള തന്ത്രമാണെന്ന് ചിലർ ആരോപിച്ചു. മനുഷ്യത്വമുള്ളത് കൊണ്ടാണ് ചെയ്യുന്നതെന്ന് ടൊവിനോ ആവർത്തിച്ചെങ്കിലും ആരോപണം അവസാനിച്ചില്ല. തനിക്കതിലുണ്ടായ വിഷമം പല അവസരങ്ങളിലും താരം തുറന്നുപറഞ്ഞിട്ടുണ്ട്. ഇപ്പോൾ വീണ്ടുമൊരു പ്രളയകാലത്ത്, എന്തുകൊണ്ടാണ് പ്രളയപോസ്റ്റുകൾ ഇടാതിരിക്കുന്നതെന്ന് ടൊവിനോ വിശദീകരിക്കുന്നു.

കുറിപ്പിന്റെ പൂർണ്ണരൂപം

കുറേ ആളുകളെ പേടിച്ചിട്ടാണ് flood alert post ഒക്കെ ഇടാതിരുന്നത് . അതിട്ടാൽ ,അതും ഞൻ സിനിമ പ്രൊമോഷന്റെ ഭാഗമായിട്ട് ചെയ്യുന്നതാണ് എന്നും പാഞ്ഞോണ്ടു കുറെ പേര് പറയും . ഒരിക്കൽ അത് ഞാൻ അനുഭവിച്ചതും ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നതും ആണ് . അപ്പൊ ഇനി നിങ്ങള് പറ. ഞാൻ ഇനി സിനിമ post ഒന്നും ഇടുന്നില്ല. ഫുൾ alert posts ആയിരിക്കും അപ്പൊ മോശം എന്നും പറഞ്ഞോണ്ട് വരുന്നൊരെ എന്ത് ചെയ്യണം എന്നുംകൂടെ ഒന്ന് പറ !

ഏതായാലും അതൊന്നും പറഞ്ഞു കളയാൻ ഇപ്പൊ സമയം ഇല്ല ! Let’s stand together and survive !!!!

shortlink

Related Articles

Post Your Comments


Back to top button